സിറയ പിടിച്ച് വിമതര്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി വിമത ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ ദ്രുതഗതിയിലുള്ള ആക്രമണത്തെത്തുടർന്ന് സിറിയൻ നേതാവ് ബഷാർ അൽ-അസാദ് ഞായറാഴ്ച പുലർച്ചെ ഡമാസ്‌കസിൽ നിന്ന് പലായനം ചെയ്തു. അസാദ് ഭരണകൂടത്തെ നിയനന്ത്രിച്ചിരുന്ന ഇറാനും റഷ്യയ്ക്കും ഇത് കനത്ത തിരിച്ചടിയായി. ഇതോടെ പശ്ചിമേഷ്യ കൂടുതല്‍ ലംഘര്‍ഷ മുഖരിതമായി തീര്‍ന്നിരിക്കുകയാണ്.

2011-ലെ സിറിയൻ ആഭ്യന്തരയുദ്ധത്തിൻ്റെ തുടക്കം മുതൽ ടെഹ്‌റാനും മോസ്‌കോയും അസദ് ഭരണകൂടത്തെ പിന്തുണച്ചിട്ടുണ്ട്, എലൈറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ ഇറാനിയൻ സൈന്യം 2012-ൽ സിറിയൻ സർക്കാരിനെ പിന്തുണക്കുകയും അതിന്‍റെ ഫലമായി പാലസ്തീനിലെ ഹിസ്ബുള്ളയും ലെബനനിൽ നിന്നുള്ള ഷിയാ മിലിഷ്യയും ടെഹ്‌റാൻ പിന്തുണയോടെ, അസദിനെ പിന്തുണച്ച് സിറിയയിലേക്ക് പോരാളികളെ അയക്കുകയും ചെയ്തു.

ടാർട്ടസ് തുറമുഖത്ത് ഒരു നാവിക താവളമുള്ള റഷ്യ, 2016 ലെ ആഭ്യന്തരയുദ്ധത്തിൻ്റെ മൂർദ്ധന്യത്തിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി. ഇത് അസദ് ഭരണകൂടത്തെ വിമതരെ പ്രതിരോധിക്കാൻ കൂടുതൽ സഹായിച്ചു. ഇവരുടെയെല്ലാം പിന്തുണയോടെ, അസദിനും അദ്ദേഹത്തിൻ്റെ സർക്കാരിനും രാജ്യത്തു നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാനും വിവിധ തീവ്രവാദ-വിമത ഗ്രൂപ്പുകളുടേമേല്‍ ആധിപത്യം പുലര്‍ത്താനും കഴിഞ്ഞു. കഴിഞ്ഞ അര ദശകമായി ഒരു തരത്തിലുള്ള ഭീക്ഷണിയുമില്ലാതെ സിറിയയെ ഭരിക്കുകയായിരുന്നു അസദ്.

2017-ൽ അൽ-നുസ്‌റ ഫ്രണ്ടും അൽ-ഖ്വയ്‌ദയും തമ്മിലുള്ള തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഹയാത്ത് തഹ്‌രീർ അൽ-ഷാം രൂപീകരിച്ചത്. ഈ ഗ്രൂപ്പിനെ 2018-ൽ യുഎസ് തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. സുന്നി ഇസ്ലാമിസ്റ്റ് അൽ-നുസ്റ ഫ്രണ്ടുമായുള്ള ബന്ധത്തിനും വിപുലീകരണത്തിനും, അൽ-ഖ്വയ്ദ നേതാവ് അബു മുഹമ്മദ് അൽ-ജവ്‌ലാനിക്ക് യുഎസ് സർക്കാർ 10 മില്യൺ ഡോളർ സഹായമായി നൽകിയിട്ടുണ്ട്.

എന്നാല്‍, അൽ-നുസ്‌റ ഫ്രണ്ട് അൽ-ഖ്വയ്ദയില്‍ ലയയിക്കണമെന്ന അബു മുഹമ്മദ്ന്‍റെ ആവശ്യത്തെ നിരാകരിച്ച അൽ-ജവ്‌ലാനി ഒരു തന്‍റെ സംഘടനയെ ഒരു ഭീകര സംഘടനയാക്കുന്നതിനു പകരം അസദ് ഭരണകൂടത്തെ എതിർക്കുന്ന ഒരു പ്രായോഗികവാദിയായി സ്വയം പുനർസൃഷ്ടിക്കുകയായിരുന്നു ചെയ്തത്. ഇതോടെ അസദിനെ അട്ടിമറിക്കാൻ തുർക്കി പിന്തുണക്കുന്ന സിറിയൻ നാഷണൽ ആർമിയുമായി ചേർന്ന് പ്രവർത്തിക്കുവാന്‍ ആരംഭിച്ചു.

നവംബർ അവസാനം അലപ്പോ പിടിച്ചടക്കിയതു മുതൽ ഞായറാഴ്ച വരെ അൽ-ജവ്‌ലാനിയുടെ സംഘം ഹമ, ദാറ, ഇപ്പോൾ ഡമാസ്കസ് എന്നിവയുൾപ്പെടെ നിരവധി സിറിയൻ നഗരങ്ങൾ പിടിച്ചെടുത്തു.

ഇതേതുടര്‍ന്ന് ഒരു വിമാനത്തിൽ ഡമാസ്കസിൽ നിന്ന് രക്ഷപെട്ട അസദ് നിലവിൽ അദ്ദേഹം എവിടെയാണെന്ന് അജ്ഞാതമാണ്. റഷ്യയില്‍ അഭയം പ്രാപിച്ചു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി ഒരു വീഡിയോ സന്ദേശത്തിൽ, ഡമാസ്കസിൽ തുടരുമെന്നും അൽ-ജവ്‌ലാനിക്കു ഭരണം കൈമാറുമെന്നും വാഗ്ദാനം ചെയ്യുകയും രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

രാജ്യത്തേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഒരു ഉപദേശം നൽകി. രാജ്യത്ത് ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ പ്രവർത്തിക്കുന്നവരോടൊപ്പം 90 ഇന്ത്യക്കാരും രാജ്യത്ത് അവശേഷിക്കുന്നുണ്ടെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച വിശദീകരിച്ചു.