ബാംഗ്ലൂര്‍ കേരളസമാജത്തില്‍ വീണ്ടും പൊട്ടിത്തെറി

Print Friendly, PDF & Email

ബാംഗ്ലൂര്‍ കേരളസമാജത്തില്‍ വീണ്ടും പൊട്ടിത്തെറി. ഇപ്രാവശ്യം കേരള സമാജത്തിന്റെ ഈസ്റ്റ് സോണാണ് കേരള സമാജം കേന്ദ്ര നേതൃ
ത്വത്തില്‍ നിലനിന്നുവരുന്ന നിയമ വിരുദ്ധ നടപടികളില്‍ പ്രതിക്ഷേധിച്ച് കലാപക്കൊടി ഉയര്‍ത്തിയത്. കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പുതിയ സംഘടന രൂപീക രിച്ചു കൊണ്ട് കേരള സമാജം ഈസ്റ്റ് സോണ്‍ പ്രവര്‍ത്തകര്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.

2016ല്‍ അന്നത്തെ ഭരണസമിതി അംഗങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തര്‍ കഴിഞ്ഞ ഒരു ദശാബ്ദമായി തുടര്‍ന്നു വരുന്ന കേരള സമാജം ഭാരവാഹികള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടവിരുദ്ധമായിട്ടാണ് എന്നു കാണിച്ച് റജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പരാതി നല്‍കിയിരുന്നു. പ്രസ്തുത പരാതിയിന്മേല്‍ അന്വേഷണം നടത്തി; കേരള സമാജത്തില്‍ നടന്നുവരുന്നത് ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് കണ്ടെത്തിയ റജിസ് ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കര്‍ണ്ണാടക) 2016 നവംബറില്‍ കേരള സമാജം ഭരണസമിതിയെ പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

റജിസ്ട്രാര്‍ ഓഫ് സൊസൈറ്റിയുടെ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച കേരള സമാജം ഭാരവാഹികള്‍ കോടതിയുടെ അന്തിമ വിധി വരുന്നതുവരെ അഡ്മിനിസ് ട്രേറ്റര്‍ തുടര്‍ നടപടികളെടുക്കുവാന്‍ പാടില്ല എന്ന താല്‍ക്കാലിക വിധി സമ്പാദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭരണം തുടരുകയുമാണ് ചെയ്തുവരുന്നത്.

പിന്നീട് കോടതിയില്‍ ഏഴോളം പ്രാവശ്യം കേസ് വിചാരണക്കു വന്നു. ഓരോ പ്രാവശ്യവും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കേസ് എടുക്കുന്നതിന് അവധി നീട്ടി മേടിക്കുകയാണ് കേരള സമാജം ഭാരവാഹികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സാങ്കേതിക കാരണങ്ങളുടെ പേരില്‍ ഏതെങ്കിലും വിധത്തില്‍ ഭരണത്തില്‍ തുടരുന്നതിനുള്ള തന്ത്രങ്ങളാണ് കേരള സമാജത്തിന്റെ നിലവിലുള്ള നിയമവിരുദ്ധ ഭരണസമിതി പയറ്റിക്കൊണ്ടിരിക്കുന്നത്.
ഏതെങ്കിലും കാരണം പറ ഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകുന്ന കേരള സമാജത്തി ന്റെ നടപടിയെ കഴിഞ്ഞ നവംബറില്‍ കേസ് പരിഗണനക്കു വന്നപ്പോള്‍ കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു.

ഇതിനിടയിലാണ് കേരള സമാജത്തിന്റെ ഏറ്റവും ശക്തമായ സോണായ ഈസ്റ്റ് സോണില്‍ ഉണ്ടായ പൊട്ടിത്തെറി. കേരള സമാജത്തിനെതിരെ അന്വേഷണം നടത്തിയ റജിസ്ട്രര്‍ ഓഫ് സൊസൈറ്റിയുടെ കണ്ടെത്തലുകള്‍ ശരിവക്കുന്ന ആരോപണങ്ങളുമായിട്ടാണ് ഈസ്റ്റ് സോണിന്റെ പടപ്പുറപ്പാട്. ഈസ്റ്റ് സോണ്‍ ചെയര്‍മാനും കണ്‍വീനറുമടക്കം സോണിലെ സജീവ പ്രവര്‍ത്തകര്‍ ഒന്നടങ്കം കേരള സമാജം കേ ന്ദ്ര നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തു വന്നതോടെ ഫലത്തി ല്‍ കേരള സമാജത്തിന്റെ ഈസ്റ്റ് സോണ്‍ ഇല്ലാതായിക്കഴിഞ്ഞു.

2016ല്‍ കേരള സമാജത്തിന്റെ ഭാരവാഹികളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ മറ്റൊരു പ്രമുഖ സോണായ കന്റോണ്‍ മെന്റ് സോണ്‍ നിലപാടെടുത്തതോടെ ആ സോണും പ്ര വര്‍ത്തനം മന്ദീഭവിച്ച് നിര്‍ ജ്ജീവമായ നിലയിലണ്‌. പുതിയ സംഭവവികാസങ്ങളോടെ അണികളില്ലാത്ത നേതൃത്വത്തിന്റെ കൂട്ടമായി കേരള സമാജം മാറിക്കഴിഞ്ഞു. പ്രമുഖ പ്രവര്‍ത്തകരെ ഓരോന്നോരോന്നായി പുറത്താക്കി കേരള സമാജത്തി ലും അതിലൂടെ കെഎന്‍ഇ ട്രസ്റ്റിലും സമ്പൂര്‍ണ്ണാധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ചിലരുടെ ഗൂഢനീ ക്കങ്ങള്‍ ഇതോടെ ഒരു പരിധിവരെ വിജയിച്ചിരിക്കുകയാണ്.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...