ബെംഗളൂരു എഴുത്തുകാരി ജ്യോത്സന പി എസ് ന് പുരസ്‌കാരം.
ബംഗ്ളൂരിലെ എഴുത്തുകാരി ജ്യോത്സന എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌കാരത്തിന് അർഹയായി.
വിഖ്യാത എഴുത്തുകാരൻ എസ്‌കെ പൊറ്റക്കാട് അനുസ്മരണ ദിനമായ 6 ആഗസ്ത് തിരുവനന്തപുരത്തെ എസ് കെ പൊറ്റക്കാട് സ്മാരക സമിതി ഏർപ്പെടുത്തിയ പൊറ്റക്കാട് സ്മാരക പുരസ്‌കാരം ബംഗളൂരിലെ എഴുത്തുകാരി ജ്യോത്സനയുടെ “വേഷങ്ങൾ” എന്ന കവിത (അദ്ധ്യാപക വിഭാഗം) ഒന്നാം സമ്മാനം നേടി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ഈ ചടങ്ങിൽ വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുത്തുകാരൻ കെ പി രാമനുണ്ണി , കവി പ്രഭാവർമ്മ എന്നിവർ സന്നിഹിതരായിരുന്നു,