‘തമിഴക വെട്രി കഴകം’ രൂപീകരിച്ച് ഇളയ ദളപതി സജീവ രാഷ്ട്രീയത്തിലേക്ക്
‘തമിഴക വെട്രി കഴകം’ എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തുകൊണ്ട് നടന്‍ വിജയ് സജീവ രാഷ്ട്രീയത്തിലേക്ക്. രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്ട്രേഷന്‍ ലഭിച്ചതോടെ താന്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഇളയദളപതി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ വിജയുടെ രാഷ്ട്രീയ പ്രവേശനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം മത്സരിക്കുകയോ ആര്‍ക്കും പിന്തുണനല്‍കുകയോ ചെയ്യില്ല. എന്നാല്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് താന്‍ ലക്ഷ്യമിടുന്നതെന്നും വിജയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വരുന്ന ഏപ്രിലില്‍ വപുലമായ സമ്മേളനം നടത്തുമന്നും പത്രക്കുറുപ്പില്‍ വ്യക്തമാക്കുന്നു.

