കലാകൈരളി ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു
ബംഗളൂരിലെ മലയാളി സംഘടനയായ “കലാകൈരളി ” ഈ വർഷത്തെ ഓണാഘോഷം വർണ്ണശബളമായി 24 ആം തീയതി പാലസ് ഗ്രൗണ്ടിൽ ആഘോഷിച്ചു. സംഘടനയുടെ പ്രസിഡന്റ് ഷൈജുകെ ജോർജ് സ്വാഗതം പറഞ്ഞു. .കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ , മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയൻ , നടനും എം എൽ എ യുമായ കെ ബി ഗണേഷ് കുമാർ, പ്രശസ്ത നദി സ്വേതാ മേനോൻ, ഭാരതത്തിന്റെ ഫുട്ബാൾ അഭിമാനം ഐ എം വിജയൻ , പ്രശസ്ത ജ്യോത്സ്യൻ ഹരി പത്തനാപുരം എന്നിവർ പങ്കെടുത്തു. കലാകൈരളിയിലെ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്തവർക്കെല്ലാം കലാകൈരളി വിഭവസമൃദ്ധമായ സദ്യനൽകി. തുടർന്ന് മനോജ് കെ ജയൻ നയിച്ച ഗാനമേളയും നടന്നു.

