ബാലഗോകുലം 48-ാം സംസ്ഥാന വാർഷിക സമ്മേളനം കോട്ടയത്ത്
● 7-ന് സംസ്ഥാന നിർവ്വാഹക സമിതി ● 8-ന് പഠന ശിബിരം , ഗുരുപൂജ ● 9ന് ബാല പ്രതിഭാ സംഗമം ● സംസ്ഥാന വാർഷിക സമ്മേളനം -ഉത്‌ഘാടനം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
യദുനന്ദൻ എസ്
കോട്ടയം: ബാലഗോകുലം 48-ാം സംസ്ഥാന വാർഷിക സമ്മേളനം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ അക്ഷരനഗരിയായ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കും. 2025 ൽ ബാലഗോകുലം സുവർണ്ണ ജയന്തിയിലേക്ക് കടക്കുകയാണ്. അൻപതാം വാർഷിക ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളും, പരിപാടികളും ചർച്ചചെയ്ത് പ്രഖ്യാപിക്കുന്നതാകും ഈ വാർഷിക സമ്മേളനം. കുട്ടികളുടെ സാംസ്കാരിക രംഗത്തുള്ള വിവിധ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും.
ജൂലൈ 7 ന് സംസ്ഥാന നിർവാഹക സമിതി ഭാരവാഹികളുടെ യോഗത്തോടെ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമാകും. ജൂലൈ 8 ന് വിവിധ ജില്ലകളിൽ നിന്നും നിശ്ചയിക്കപ്പെട്ട താലൂക്ക് ജില്ലാ കാര്യകർത്താക്കളുപരി പ്രതിനിധികൾ പങ്കെടുക്കുന്ന പ്രവർത്തക ശിബിരം. സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജൻ പ്രഭാഷണം നടത്തും. തുടർന്ന് പ്രധിനിധി സഭയിൽ ജില്ലാ റിപ്പോർട്ട് അവതരണം നടക്കും.
പ്രധിനിധി സഭയിൽ ബാലഗോകൂലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ സംസ്ഥാന ജന റൽ സെക്രട്ടറി കെ. എൻ. സജികുമാർ സംഘാടനാ കാര്യദർശി എ. രഞ്ജു കുമാർ, രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ പ്രചാരക് പ്രമുഖ് റ്റി. എസ് അജയകുമാർ എന്നിവർ മാർഗ്ഗ നിർദേ ശങ്ങൾ നൽകും.
നാലു മണിക്ക് ഗോകുല കാര്യകർത്താവ് എന്ന വിഷയത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ സഹ സമ്പർക്ക് പ്രമുഖ് സി. സി. ശെൽവൻ പ്രഭാഷണം നടത്തും. വൈകിട്ട് 5.30 ന് ജില്ലയിലെ പ്രശസ്തരായ ആചാര്യ ശ്രേഷ്ഠന്മാർ പങ്കെടുക്കുന്ന ഗുരുപൂജയിലൂടെ ഗുരുവന്ദനം നടത്തി ആദരിക്കും. ആദരണ സഭയിൽ പത്മശ്രീ ഡോ. സി.ഐ. ഐസക്ക് അദ്ധ്യക്ഷത വഹി ക്കും. ജസ്റ്റിസ് കെ. റ്റി. തോമസ് ഉദ്ഘാടനം ചെയ്യുന്ന ആദരണസഭയിൽ ഡി. നാരായണ ശർമ്മ പ്രഭാ ഷണം നടത്തും. സ്വാമി സത് സ്വരൂപാനന്ദ, പ്രൊഫ. പി.വി. വിശ്വനാഥൻ നമ്പൂതിരി, തിരുവിഴ ജയശങ്കർ , മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. റ്റി. കെ. ജയകുമാർ, ഡോ. സിറിയക് തോമസ്, പ്രശസ്ത സംഗീതജ്ഞ മാതംഗിസത്യമൂർത്തി, സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, പഴയിടം മോഹ നൻ നമ്പൂതിരി, ഡോ. ഷരീഫ് മുഹമ്മദ്, ഡോ. വിനോദ് വിശ്വനാഥൻ, ഡോ. അനിൽ രാഘവൻ എന്നീ ഗുരുക്കന്മാരെ ആദരിക്കും.
ജൂലൈ 9, ഞായറാഴ്ച നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉത്‌ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ അധ്യക്ഷനായുള്ള യോഗത്തിൽ പ്രശസ്ത സിനിമാ സംവിധായകൻ ജയരാജ് മുഖ്യാഥിതി ആയിരിക്കും.സംസ്ഥാന പൊതു കാര്യദർശി കെ സജികുമാർ വാർഷിക വൃത്തം അവതരിപ്പിക്കും. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തപ്രചാരക് എസ് സുദർശൻ പ്രഭാഷണം നടത്തും. തുടർന്ന് കെ.പി ബാബുരാജൻ മാസ്റ്റർ അധ്യക്ഷം വഹിക്കുന്ന പ്രധിനിധി സഭയിൽ സംസ്ഥാന സമിതി അംഗം എസ് ശ്രീകുമാർ പ്രമേയാവതരണം നടത്തും. ഭാരവാഹി പ്രഖ്യാപനവും സമാരോപോടും കൂടി സംസ്ഥാന വാർഷിക സമ്മേളനത്തിന് പരിസപാപ്തിയാകും.