ടൈറ്റാനിൿ ദുരന്തത്തിന്റെ ആഴക്കടൽ ദുരൂഹതയുടെ ചുരുളഴിയുന്ന വീഡിയോ പുറത്തുവിട്ട് കാമറൂൺ
ലോകത്തിലെ ഏറ്റവും വലിയ കപ്പലപകടമായി കരുതപ്പെടന്ന ടൈറ്റാനിൿ ദുരന്തം കഴിഞ്ഞ് ഏകദേശം 111വർഷങ്ങൾ പിന്നിടുമ്പോൾ മുങ്ങിയ കപ്പലിന് പിന്നിലെ ആഴക്കടൽ ദുരൂഹതയുടെ ചുരുളഴിയുന്ന അസാധാരണവും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരുന്നു. വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റിയൂഷൻ (WHOI) 25 വർഷം മുമ്പ് പുറത്തിറങ്ങിയ “ടൈറ്റാനിക്” എന്ന സിനിമയുടെ സ്മരണയ്ക്കായി 1986 മുതൽ നടത്തിയ പര്യവേഷണത്തിന്റെ 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

1912 ഏപ്രിൽ 15 ന് ആയിരുന്നു ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ച് ലോകം നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ആഢംബര കപ്പലായ ടൈറ്റാനിൿ അതിന്റെ കന്നിയാതസ്റ്റയിൽ അറ്റ്ലാന്റിൿ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിയതത്. 1,500-ലധികം യാത്രക്കാർ കൊല്ലപ്പെട്ട ആ കപ്പൽ ഛേദത്തിന് ഏകദേശം 75 വർഷങ്ങൾക്ക് ശേഷം 1985 സെപ്റ്റംബർ 1 ന് ഡോ. റോബർട്ട് ബല്ലാർഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത്. പിന്നീട് നാളിതുവരെ ഗവേഷകർ 11 തവണ സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 12,600 അടി താഴെയുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിൽ ഗവേഷണം നടത്തി. ഈ ഗവേഷണങ്ങളിൽ എടുത്ത അപൂർവവും കൂടുതലും വിവരിക്കാത്തതുമായ ചിത്രങ്ങളാണ് ഇപ്പോൾ വീഡിയോ ആയി പുറത്ത് വന്നിരിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ, ടൈറ്റാനിൿ ചീഫ് ഓഫീസറുടെ ക്യാബിനിനുള്ളിലടക്കം , അവശിഷ്ടങ്ങളുടെ ആന്തരിക കാഴ്ചകളും വീഡിയോ കാണിക്കുന്നു.

ടൈറ്റാനിൿ ദുരന്ത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച സുപ്രസിദ്ധ ചലചിത്രമായ ടൈറ്റാനിൿ എന്ന ചിത്രത്തിന്റെ സംവിധായകൻ ജെയിംസ് കാമറൂൺ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു, “ടൈറ്റാനിക് നഷ്ടപ്പെട്ട് ഒരു നൂറ്റാണ്ടിലേറെയായി, മഹത്തായ കപ്പലിൽ ഉൾക്കൊള്ളുന്ന മനുഷ്യ കഥകൾ പ്രതിധ്വനിക്കുന്നത് ഇപ്പോഴും തുടരുന്നു. ഗവേഷകരയായ ആൽവിനും ജെയ്‌സണും ജൂനിയറും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അകത്തേക്കും താഴേക്കും ഇറങ്ങിയപ്പോൾ പലരെയും പോലെ ഞാനും പരിഭ്രാന്തനായി. ഈ ഫൂട്ടേജ് പുറത്തുവിടുന്നതിലൂടെ, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു കഥയുടെ ഒരു പ്രധാന ഭാഗം പറയാൻ WHOI സഹായിക്കുന്നു.”
ടൈറ്റാനിൿ തകർന്ന 1912വരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കടൽ കപ്പലായിരുന്നു ടൈറ്റാനിക്, ഒരിക്കലും മുങ്ങില്ലന്നു വിശ്വസിച്ച അന്നുവരെ നിർമ്മിച്ചതിൽ വച്ചേറ്റവും വലിയ ആഢംബര കപ്പൽ. ഇംഗ്ലണ്ടിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള അതിന്റെ കന്നിയാത്രയിൽ അത് ഒരു മഞ്ഞുമലയുമായി കൂട്ടിയിടിക്കുകയും 1912 ഏപ്രിൽ 15 ന് പുലർച്ചെ 2 മണിയോടെ മുങ്ങുകയും ചെയ്തു. സമീപത്തുകൂടി പോവുകയായിരുന്ന RMS കാർപാത്തിയ എന്ന കപ്പൽ അവരെ രക്ഷിക്കാൻ എത്തിയപ്പോഴേക്കും അതിലെ യാതക്കാരിലെ ബഹൂഭൂരിപക്ഷവും അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഏകദേശം 700പേരെ മാത്രമാണ് അവർക്ക് രക്ഷപ്പെട്ടുത്തുവാൻ കഴിഞ്ഞത്.

