അഫ്ഘാനില്‍നിന്ന് ഓടിരക്ഷപെട്ട് പാക്കിസ്ഥാന്‍ എത്തിയ സ്ത്രീകളേയും കുട്ടികളേയും പുറത്താക്കുന്നു.

Print Friendly, PDF & Email

നിയമപരമായ രേഖകളില്ലാതെ രാജ്യത്ത് താമസിച്ചതിന് പിടിക്കപ്പെട്ട അഫ്ഗാൻ സ്ത്രീകളേയും കുട്ടികളേയും ജനുവരി ആദ്യവാരം മുതൽ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കാന്‍ തുടങ്ങുമെന്ന് പാകിസ്ഥാനിലെ എപ്രിസൺ ഉദ്യോഗസ്ഥൻ പറഞ്ഞതായി, ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാന്‍ തെരുവിലെ അഭയാര്‍ത്ഥി കുട്ടികള്‍

സാധുവായ യാത്രാരേഖകളില്ലാതെ തെക്കൻ തുറമുഖ നഗരമായ കറാച്ചിയിൽ നിന്നു മാത്രം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 2000ത്തോളം അഫ്ഗാൻ പൗരന്മാരെ പാകിസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന്, ഉദ്യോഗസ്ഥർ പറഞ്ഞു. തടവിലാക്കപ്പെട്ട അവര്‍ ജയിലിൽ നിന്ന് ഉടന്‍തന്നെ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങും. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന് ശേഷം നിരവധി അഫ്ഗാനികൾ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും പാകിസ്ഥാനിലെത്തി. നിയമപരമായ രേഖകളില്ലാതെ അഭയാത്രികളായി എത്തിയ അവര്‍ പാക്കിസ്ഥാനിലെ ജയിലുകളിൽ തടവിലാണെന്നും അവരുടെ സ്ഥിതി ആശങ്കാജനകമാണെന്നും മാധ്യമങ്ങള്‍ പറയുന്നു. പാക്ക് പോലീസ് കസ്റ്റഡിയിലെടുത്ത അഫ്ഗാൻ കുട്ടികളുടെ പൂട്ടിയിട്ടിരിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് അറസ്റ്റിനെ യുഎൻ മനുഷ്യാവകാശ സ്ഥാപനങ്ങളും ചില പാശ്ചാത്യ മനുഷ്യാവകാശ സംഘടനകളും അപലപിച്ചിരുന്നു. അഫ്ഘാനിലെ ഇസ്ലാമിക ഭരണത്തില്‍ നിന്ന് രക്ഷപെട്ടോടി മറ്റൊരു ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍ എത്തിയ ഇസ്ലാം മതവിശ്വാസികളായ ഈ അഭയാര്‍ത്ഥികളോട് പാക്കിസ്ഥാന്‍ എടുക്കുന്ന സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. രണ്ട് ദക്ഷിണേഷ്യൻ അയൽരാജ്യങ്ങൾ തമ്മിലുള്ള ഉലഞ്ഞ ബന്ധത്തിന് അടിവരയിടുന്നതാണ് പാക്കിസ്ഥാനിലെ തടങ്കലുകൾ എന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള മാഗസിൻ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാന്‍ പോലീസ് പിടികൂടിയ അഫ്ഘാന്‍‍ അഭയാര്‍ത്ഥി കുട്ടികളെ കെട്ടിയിട്ടിരിക്കുന്ന വിവാദമായ ചിത്രം

പാകിസ്ഥാനിലെ സുരക്ഷാ സ്ഥിതി വഷളായതിനും താലിബാൻ സർക്കാരും ഇസ്ലാമാബാദും തമ്മിൽ അതിർത്തി പ്രശ്നത്തിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിനും ഇടയിൽ അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്ഥാന്‍ തടവിലാക്കിയത് അഫ്ഗാൻ അഭയാർത്ഥികളെ സംബന്ധിച്ചിടത്തോളം സങ്കീർണ്ണമായ കാര്യങ്ങളാണെന്ന് ഖാമ പ്രസ് റിപ്പോർട്ട് പറഞ്ഞു. ഇങ്ങനെെ തിരച്ചയക്കപ്പെടുന്ന സ്ത്രീകളേയും കുട്ടികളേയും അഫ്ഘാനിലെ താലിബാന്‍ ഭരണകൂടം എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഭയമുമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പാകിസ്ഥാനില്‍ ഏകദേശം 2.8 ദശലക്ഷം അഫ്ഗാൻ അഭയാർത്ഥികൾഎത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്, തുർക്കിയിലെ സിറിയക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ അഭയാർത്ഥി ജനസംഖ്യ ആണ് ഇത്. ഇവരിൽ ഭൂരിഭാഗവും ഖൈബർ-പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ മേഖലയിലെ ആദിവാസി മേഖലകളിലാണ് താമസിക്കുന്നത്. വിസ്മയമായ താലിബാന്‍ ഭരണത്തിന്‍റെ ബാക്കിപത്രമാണ് സാധാരണക്കാരായ സിത്രീകളും കുട്ടികളും അനുഭവിക്കുന്ന ഈ ദുരന്തങ്ങള്‍.