കോവിഡ് മരണങ്ങളെക്കുറിച്ചുള്ള ചൈനയുടെ വെളിപ്പെടത്തലിനെ വിമര്‍ശിച്ച് ഡബ്ലു.എച്ച്.ഒ.

Print Friendly, PDF & Email

ചൈന പുറതതുവിടുന്ന കിവിഡ് വ്യാപനത്തെപറ്റിയുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പൊട്ടിത്തെറിയുടെ യഥാർത്ഥ ആഘാതം കാണിക്കുന്നില്ലെന്ന് വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. “ചൈനയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന നിലവിലെ കണക്കുകൾ ആശുപത്രി പ്രവേശനത്തിന്റെ കാര്യത്തിലും ഐസിയു പ്രവേശനത്തിന്റെ കാര്യത്തിലും പ്രത്യേകിച്ച് മരണങ്ങളുടെ കാര്യത്തിലും രോഗത്തിന്റെ യഥാർത്ഥ ആഘാതത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഇപ്പോഴും പൂർണ്ണമായ ഡാറ്റയില്ല,” ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബീജിംഗ് വർഷങ്ങളായി എടുത്തിരുന്ന കടുത്ത നിയന്ത്രണങ്ങൾ കഴിഞ്ഞ മാസം എടുത്തുകളഞ്ഞതിനുശേഷം, ചൈനയിലെ കോവിഡ് അണുബാധകളുടെ കുത്തനെ വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് അദ്ദേഹം ചൈനയുടെ നിലപാടിനെ വിമര്‍ശിച്ചത്. ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതിനെപറ്റിയും ശ്മശാനങ്ങളില്‍ മൃതശരീരങ്ങള്‍ കുന്നുകൂടുന്നതിനേപറ്റിയും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടയില്‍ ചൈന ഡിസംബറിന് ശേഷം 22 കോവിഡ് മരണങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, അത്തരം മരണങ്ങളെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡം നാടകീയമായി ചുരുക്കിയിരിക്കുന്നു – അതായത് അഭൂതപൂർവമായ തരംഗത്തെക്കുറിച്ചുള്ള ബീജിംഗിന്റെ സ്വന്തം സ്ഥിതിവിവരക്കണക്കുകൾ ഇപ്പോൾ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. “ചൈനയില്‍ കോവിഡ് വ്യാപനത്തിന്‍റെ ഡാറ്റയുടെ നിർവചനം വളരെ ഇടുങ്ങിയതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” റയാൻ പറഞ്ഞു.

ബീജിംഗ് ഉപയോഗിക്കുന്ന നിർവചനം കോവിഡ് മരണമായി രജിസ്റ്റർ ചെയ്യുന്നതിന് സഹായകരമല്ല. കോവിഡ് വൈറസ് എങ്ങനെ പടരുന്നുവെന്നും അത് ഉണ്ടാക്കുന്ന യഥാർത്ഥ ആഘാതത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു., “കൂടുതൽ സമഗ്രമായ ഡാറ്റ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”വെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, സംഘടനയുടെ ഉദ്യോഗസ്ഥർ ചൈനയുമായി ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. “ആശുപത്രിയിലും മരണത്തിലും കൂടുതൽ വേഗമേറിയതും പതിവുള്ളതും വിശ്വസനീയവുമായ ഡാറ്റയും കൂടുതൽ സമഗ്രവും തത്സമയ വൈറൽ സീക്വൻസിംഗും ഞങ്ങൾ ചൈനയോട് ആവശ്യപ്പെടുന്നു” അദ്ദേഹം പറഞ്ഞു.

“നിലവിലെ സാഹചര്യത്തെ കുറിച്ച് കൃത്യമായതും വേഗത്തിലുള്ളതും ശക്തവുമായ അപകടസാധ്യത വിലയിരുത്തുന്നതിനും അതിനനുസരിച്ച് ഞങ്ങളുടെ ഉപദേശങ്ങളും മാർഗനിർദേശങ്ങളും ക്രമീകരിക്കാനും ലോകാരോഗ്യ സംഘടനയ്ക്ക് ഡാറ്റ അത്യന്താപേക്ഷിതമാണ്,” അദ്ദേഹം പറഞ്ഞു.