ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു.
45 ദിവസം നീണ്ട ഭരണത്തിനു പിന്നാലെ പരാജയം സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തഞ്ചാം ദിനമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്നും അതിനു തനിക്ക് കഴിയില്ലെന്നും ഒരാഴ്ചക്കകം പിന്‍ഗാമിയെ തെരഞ്ഞെടുക്കുമെന്നും ലിസ് വ്യക്തമാക്കി. ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പിന്നാലെയാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ നാണയപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടി എങ്കിലുമാണിത്

