കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 50,000 കോടി രൂപയുടെ ആസ്തി വിവാദത്തിലേക്ക്…
24 വർഷത്തിന് ശേഷം ആദ്യമായി ഗാന്ധി അല്ലാത്ത ഒരു അധ്യക്ഷനെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിക്കുന്നത്. എന്നാല്‍ 2014ൽ ഖാർഗെയ്‌ക്കെതിരെ ലോകായുക്തക്ക് ലഭിച്ച പരാതി വീണ്ടും സജീവമാവുകയാണ്. അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾ ഒന്നും ഇല്ലാത്ത മല്ലികാർജുൻ ഖാർഗെക്ക് 50,000 കോടി രൂപയുടെ ആസ്തികൾ ഉണ്ടെന്നായിരുന്നു ലോകായുക്തക്ക് ലഭിച്ച പരാതി. ഈ പരാതി വീണ്ടും പൊടിതട്ടിയെടുക്കുയാണ് കർണാടക ബിജെപി. 1,427 എഞ്ചിനീയർമാരുടെ തസ്തികകളിലേക്ക് അനധികൃത നിയമനം നടത്തി വന്‍ തുക കമ്മീഷനായി അടിച്ചു മാറ്റി എന്നാണ് ഉയരുന്ന ആരോപണം.
ചിക്കമംഗളൂരു ജില്ലയിലെ 300 ഏക്കർ കാപ്പിത്തോട്ടത്തിന് 1000 കോടിയിലധികം രൂപ
500 കോടി രൂപ വിലമതിക്കുന്ന ബന്നാർഘട്ടയിൽ ഒരു വലിയ സമുച്ചയം
ബെംഗളൂരുവിലെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപം 25 കോടി രൂപ വിലമതിക്കുന്ന കെട്ടിടം
മകളുടെ പേരിൽ 50 കോടി രൂപ വിലമതിക്കുന്ന വീട്
കെങ്കേരി ഗേറ്റിന് സമീപം 40 ഏക്കറിലധികം സർക്കാർ ഭൂമിയിൽ പണിത ഫാംഹൗസ്
ബെല്ലാരി റോഡിൽ 17 ഏക്കർ ഭൂമി
ഇന്ദിരാ നഗറിൽ മൂന്ന് നില കെട്ടിടവും സദാശിവനഗറിൽ രണ്ട് വീടും
ഇങ്ങനെ പോകുന്നു മര്‍മുവിന്‍റെ സ്വയാര്‍ജിത സ്വത്തുക്കള്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കോണ്‍ഗ്രസ്സിനു നേരെ ഉപയോഗിക്കുവാനുള്ള വടികളായി മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്വത്തുക്കളുടെ കണക്കുകള്‍ ബിജെപി ഉപയോഗിക്കുമെന്ന കാര്യം തീര്‍ച്ച. അതിനുള്ള കണക്കെടുപ്പില്‍ മുഴുകിയിരിക്കുകയാണ് സംസഥാന ബിജെപി.