കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൂര മര്‍ദ്ദനം: 4 പൊലീസുകാർക്ക് സസ്പെൻഷൻ
സഹോദരന്മമാരെ കള്ളക്കേസ് എടുത്ത് കുടുക്കി ക്രൂരമായി മര്‍ദ്ദിച്ച കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി രക്ഷിക്കുവാന്‍ ശ്രമിച്ച ആഭ്യന്തര വകുപ്പിന്‍റെ നടപടികള്‍ക്കെതിരെ വിര്‍ശനം രൂക്ഷമായതോടെ അവസാനം സസ്പെന്‍ഷന്‍. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ സ്വയമേവ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ 13 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്‍കിയിരുന്നു.



