നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

Print Friendly, PDF & Email

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22 ന് തൂക്കിലേറ്റുമെന്ന മരണവാറന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വധശിക്ഷയില്‍ ഇളവു തേടി പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതിക്കു സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതി മരണവാറന്‍റ് സ്റ്റേ ചെയ്യുകയായിരുന്നു. ദയാഹര്‍ജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തളളിയതിനുപിന്നാലെ മണിക്കൂറുകള്‍ക്കകമാണ് അഡീഷണല്‍ സെഷന്‍സ് ജജ്ഡി സതീഷ് കുമാര്‍ അറോറ തൂക്കിലേറ്റുന്ന ദിവസം പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നിന് ആറു മണിക്കാണ് തൂക്കിലേറ്റുക. ജനുവരി 17-ാം തീയതി കൂടി കണക്കാക്കി കൃത്യം പതിനാലാം ദിവസമാണ് വിനയ് ശര്‍മ, മുകേഷ് സിംഗ്, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെ തൂക്കിലേറ്റുന്നത്. ദയാഹര്‍ജി തള്ളിയ ശേഷം 14 ദിവസം കഴിഞ്ഞേ തൂക്കിലേറ്റാവു എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീയതി ഒന്നിലേക്ക് മാറ്റിയത്.

  •  
  •  
  •  
  •  
  •  
  •  
  •