കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

Print Friendly, PDF & Email

ക്രൈസ്തവ സഭകളിലെ കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. പള്ളികളിലെ കുമ്പസാരം സ്ത്രീകളെ ബ്ലാക് മെയിലിങ്ങിന് ഇരയാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മകുമ്പസാരം നിരോധിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

കേരളത്തില്‍ വൈദികര്‍ക്കെതിരേയുള്ള പീഡന കേസുകള്‍ കൂടി വരികയാണ്. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം വേണ്ടതുപോലെ ലഭിക്കുന്നുണ്ടെന്നും. വൈദികര്‍ക്കെതിരായ പീഡന കേസുകളില്‍ പൊലീസിന്റെ അന്വേഷണത്തിന് വേഗം പോരന്നും 25 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ യുവതിയും ഉന്നയിച്ച പീഡന പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ റിപ്പേര്‍ട്ടില്‍ ആവശ്യപ്പെട്ടു. ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസ് കേസെടുക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares