പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ
പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ. പാചക വാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്കും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേർക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നല്കും.
കഴിഞ്ഞ നവംബറിൽ കേന്ദ്രം ഇന്ധന എക്സൈസ് തീരുവ കുറച്ചപ്പോൾ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറയ്ക്കാൻ ധനമന്ത്രി നിർമല സീതാരാമൻ പ്രത്യേകം ആഹ്വാനംചെയ്തിട്ടുണ്ട്. 2021 നവംബറിൽ കേന്ദ്രം പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. അടിക്കടി വിലവർധിപ്പിച്ച ശേഷമായിരുന്നു തീരുവ കുറച്ചുള്ള പ്രഖ്യാപനം. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന 17 സംസ്ഥാനങ്ങൾ ഉൾപ്പെടെ 21 സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളും നികുതി കുറച്ചിരുന്നു.

