സംസ്ഥാനത്ത് ഇന്ന് ടിപിആര്‍ 11.52%. കേരളവും മൂന്നാം തരംഗത്തിന്‍റെ പിടിയിലെന്ന് സൂചന
കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഡിസംബറിൽ ടിപിആർ. 3ശതമാനം ആയിരുന്ന സ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ ക്രമാനുതമായി വർധിച്ച് 10 കടന്നിരിക്കുകയാണ്. ഇന്ന് 11.52% ആണ് ടിപിആർ. ടിപിആര്‍ 10 കടന്നാല്‍ അത് സാമൂഹ്യ വ്യാപനത്തിന്‍റെ സൂചനയായി കണക്കാക്കാം എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന.അതോടെ കേരളതത്തിലും മൂന്നാം തരഗം ആരംഭിച്ചുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,14,773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,12,235 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2538 പേര്‍ പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

