ഓപ്പറേഷന്‍ താമരക്കിയടില്‍ കര്‍ണ്ണാടക നേതാക്കളുടേയും പോമുകള്‍ ചോര്‍ത്തി.

Print Friendly, PDF & Email

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ദി വയറാണ് പുറത്തുവിട്ടു. ദേശീയ നേതാക്കള്‍ക്കു പുറമേ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വന്ന വിവരം. ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കുവാനുള്ള ശ്രമം നടക്കുന്നതിനിടയിലായിരുന്നു കര്‍ണാടക നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ സെക്രട്ടറിമാരുടെ ഫോണുകളാണ് ചോര്‍ത്തിയത്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സമയത്ത് 2019ലാണ് ഫോണുകള്‍ ചോര്‍ത്തപ്പെട്ടത്. ജെ ഡി എസ് നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിജെപി അധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ചാരവൃത്തി നടന്നത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മഞ്ജുനാഥ് ഗൗഡയുടെ പേരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ ഉണ്ടെന്ന നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •