കൂടുതല്‍ അപകടകാരിയായ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിച്ചേക്കാം – ഡബ്ലു.എച്ച്.ഒ

Print Friendly, PDF & Email

നിയന്ത്രിക്കാൻ ഏറ്റവും പ്രയാസകരവും വെല്ലുവിളിയുമായേക്കാവുന്ന പുതിയതും കൂടുതൽ അപകടകരവുമായ വൈറസുകളുടെ വ്യാപനം ലോകത്ത് ഉണ്ടായേക്കാം എന്ന് ലോകാരോഗ്യ സംഘടന. അവയെ നിയന്ത്രിക്കുന്നത് കൂടുതല്‍ വെല്ലുവിളിയായിരിക്കുമെന്ന് ഡബ്ലു.എച്ച്.ഒ എമർജന്‍സി കമ്മിറ്റി വ്യക്തമാക്കി. കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. പുതിയതും നിലവിലുള്ളതിനേക്കാള്‍ അപകടകാരിയുമായ വൈറസ് വകഭേദങ്ങള്‍ ഉണ്ടായേക്കാം. അവ ലോകത്ത് വ്യാപിച്ചേക്കാം. അവയെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളി ഉയർത്താനിടയുണ്ട്, ഡബ്ലു.എച്ച്.ഒ എമർജന്‍സി കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

അതിനിടയില്‍ ഇന്ത്യയില്‍‍ കോവിഡ് – 19ന്‍റെ മൂന്നാം തരംഗം രാജ്യത്ത് തുടങ്ങിക്കഴിഞ്ഞതായി സംശയിക്കുന്നതായി ഐസിഎംആര്‍ പറയുന്നു. രാജ്യത്ത് നിലവിലുള്ള കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും .കോവിഡ് വ്യാപനത്തിന്‍റെ തോത് വളരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടു.

  •  
  •  
  •  
  •  
  •  
  •  
  •