റഫാല്‍ : നിലപാടില്‍ ഉറച്ചു ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ്
റഫാല്‍ ഇടപാടില്‍ അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരമെന്ന് ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ ഓഫീസ്. പങ്കാളിയെ ഫ്രാന്‍സിന് തിരഞ്ഞെടുക്കാൻ കഴിയില്ലായിരുന്നുവെന്നും ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്. ദസോള്‍ട് കമ്പനിക്ക് അനില്‍ അംബാനിയെ തെരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ്വ ഒലോങ് പറഞ്ഞു. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ ഓഫീസ് ഇപ്പോള്‍ അറിയിച്ചു. എന്നാല്‍ റഫാൽ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് ഏവിയേഷനാണ് ഇന്ത്യയിലെ പങ്കാളിയെ തീരുമാനിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരല്ലെന്നുമായിരുന്ന പ്രതിരോധമന്ത്രിയും മന്ത്രാലയും വാദിച്ചിരുന്നത്. കേന്ദ്ര ഗവര്‍മ്മെന്റിന്‌റെ വിശ്വാസ്യതക്കേറ്റ വലിയ തിരിച്ചടി ആയിരി്ക്കുകയാണ് റാഫ്ല്‍ ഇടപാട്