ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോള‌ർഷിപ്പ് അനുപാതം മാറ്റി മന്ത്രിസഭാ തീരുമാനം.

Print Friendly, PDF & Email

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോള‌ർഷിപ്പ് അനുപാതം മാറ്റി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2011 ലെ സെൻസസ് അനുസരിച്ച് ഒരു സമുദായത്തിനും ആനുകൂല്യം നഷ്‌ടമാകാത്ത വിധമാകും ഇനി സ്‌കോളർഷിപ്പ് അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. 80:20 എന്ന നിലയിലുണ്ടായിരുന്ന സർക്കാർ അനുപാതമാണ്. 80 ശതമാനം മുസ്ളീങ്ങൾക്കും 20 ശതമാനം മറ്റ് മതന്യൂനപക്ഷ മത വിഭാഗങ്ങൾക്കുമായാണ് വിതരണം ചെയ്‌തിരുന്നത്. ഇതായിരുന്നു ഹൈക്കോടതി വിവേചനമാണെന്നു കണ്ട് റദ്ദാക്കിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കണമെന്ന് കൃസ്ത്യന്‍ വിഭാഗം വളരെ കാലമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ക്രിസ്‌ത്യൻ 18.38 ശതമാനം, മുസ്ലീം 26.51ശതമാനം, ബുദ്ധര്‍ 0.01ശതമാനം, ജൈനര്‍ 0.01ശതമാനം, സിഖ് 0.01ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ നിരക്ക്.

  •  
  •  
  •  
  •  
  •  
  •  
  •