നിയമസഭാ കയ്യാങ്കളി കേസ്: വാദം പൂര്‍ത്തിയായി വിധിപറയുവാന്‍ മാറ്റി.

Print Friendly, PDF & Email

നിയമസഭാ കയ്യാങ്കളി കേസിലെ സർക്കാരിന്‍റെ അപ്പീലിൽ വാദം പൂര്‍ത്തിയായി വിധിപറയുവാന്‍ മാറ്റി. സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്ന് അവസാന നിമിഷത്തില്‍ കേസ് പിൻവലിക്കാൻ പ്രോസിക്യൂട്ടർ അത് തള്ളികൊണ്ടാണ് വിധിപറയുവാന്‍ മാറ്റിയത്. പിന്‍വലിക്കുവാനുള്ള അപേക്ഷയിലെ വാദങ്ങൾ മനസിലാകുന്നില്ലെന്നും പ്രധാനപ്പെട്ട കോസായതിനാലാണ് വിശദമായി വാദം കേട്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം എം ആർ ഷായും അംഗമായ ബഞ്ചാണ് കേസ് പരിഗണിച്ചത്

നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചപ്പോൾ, ഒരു എം എൽ എ തോക്കെടുത്ത് വന്ന് വെടിവച്ചാൽ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. കേസ് പിന്‍വലിക്കുവാനുള്ള ഹര്‍ജി ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹർജിയാണെന്ന് സർക്കാർ വാദിച്ചപ്പോൾ, സഭയിലെ വസ്‌തുക്കൾ നശിപ്പിച്ച കേസിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ മറുചോദ്യം. ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമസഭയെന്നും, അതിലെ വസ്‌തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. തകര്‍ക്കപ്പെട്ടത് പൊതുസ്വത്തല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ രഞ്ജിത് കുമാർ കോടതിയിൽ പറ‌ഞ്ഞു. അതിന് പൊതിസ്വത്തല്ലങ്കില്‍ സ്വകാര്യ സ്വത്തായിരുന്നുവോ അതിനുള്ള കോടതിയുടെ മറുചോദ്യം.