മിന്നുന്ന വിജയങ്ങള്‍ക്കു പിന്നില്‍ വിലക്കു വാങ്ങിയ വോട്ടുകളോ…?
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി ചിലവഴിച്ചത്. 60000 കോടി രൂപ അതില്‍ 45 ശതമാനവും ചിലവഴിച്ചത് ബിജെപി. ഏതാണ്ട് 27000 കോടി രൂപയാണ് ബിജെപി മാത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവഴിച്ചത്. അതായത് ഏതാണ്ട് 100കണക്കിനു കോടികള്‍ ചിലവഴിച്ചാണ് പല മണ്ഡലങ്ങളിലും മിന്നുന്ന വിജയം ബിജെപി നേടിയതെന്ന് സാരം. സെന്റർ ഫോർ മിഡിയ സ്റ്റഡീസ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സെന്റർ ഫോർ മിഡിയ സ്റ്റഡീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരോ മണ്ഡലത്തിലും നൂറുകോടി രൂപയെങ്കിലും തിരഞ്ഞെടുപ്പിൽ ചെലവായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 12,000-15000 കോടി വരെ വോട്ടര്‍മാര്‍ക്ക് നേരിട്ടും, 20,000- 25,000 കോടി വരെ പ്രചാരണങ്ങള്‍ക്കും ചിലവഴിച്ചു. 10,000 -12,000 കോടി വരെ ഔദ്യോഗിക ചെലവുകള്‍ക്കും, 3,000 – 6,000 കോടി വരെ മറ്റ് ചെലവുകള്‍ക്കുമായി ചിലവഴിച്ചതായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്‍റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഏറ്റവും കൂടതല്‍ തുക രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവഴിച്ച തിരഞ്ഞെടുപ്പായിരുന്നു ഈ കഴിഞ്ഞത്.
ഒരു ഭാഗത്ത് ഇവിഎംമുകളില്‍ വോട്ടെണ്ണല്‍ സമയത്ത് കണ്ടെത്തിയ പൊരത്തക്കേടുകള്‍ ഓരോ മണ്ഡലങ്ങളിലും ചിലവഴിച്ച പതിനായിരക്കണക്കിനു കോടികളുടെ കണക്കുകള്‍. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയാണ് ഓരോ ദിവസങ്ങള്‍ കഴിയുന്പോഴും ചോദ്യചിഹ്നമായി ഓരോ പൗരന്‍റെ മുന്‍പില്‍ ഉയര്‍ന്നുവരുന്നത്.