ഓഖി ദുരന്തം: അനുവദിച്ച തുക ചിലവഴിച്ചില്ല, കേരളത്തിനു നഷ്ടമായത് 143.54കോടി രൂപ
സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആർ.എഫ്.)യിൽ ഓഖി ദുരിതാശ്വാസമായി അനുവദിച്ച 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഓഖി ദുരന്തത്തില്‍ വീടുകള്‍ തകര്‍ന്നവരും ദുരന്തമനുഭവിച്ചവരും സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിനിരങ്ങുന്നതിനിടയിലാണ് കേന്ദ്ര ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഓഖീ ദുരിതാശ്വാസമായി കേന്ദ്രം അനുവദിച്ച തുക കേരള ഗവര്‍മ്മെന്‍റിന്‍റെ പിടിപ്പു കേടുമൂലം കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.
ഡിസംബർ ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ ദുരന്തനിവാരണനിധി (എൻ.ഡി.ആർ.എഫ്.) യിൽ നിന്ന് കേരളത്തിന് 3048 കോടിരൂപ അനുവദിച്ചിരുന്നു. ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ 10-ന് ഇറക്കിയ ഉത്തരവിൽ 2304.85 കോടി രൂപ നൽകാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടിൽ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും കുറച്ചാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. മുൻവർഷം അനുവദിച്ചത് ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അതുകുറച്ചാണ് കേന്ദ്രം എസ്.ഡി.ആർ.എഫിലേക്ക് കേന്ദ്രം തുക അനുവദിക്കുക. കുറച്ച തുക പിന്നീട് നൽകാറില്ലെന്നും അവർ വ്യക്തമാക്കി.
2017 നവംബര്‍ 30നാണ് കേരള തീരത്തെ തകര്‍ത്ത ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ആഞ്ഞ് വീശിയത്. കേന്ദ്ര ഗവര്‍മ്മെന്‍റിന്‍റെ കണക്കനുസരിച്ച് തന്നെ 33000 പേരെ നേരിട്ട് ബാധിച്ച ഓഖി ദുരന്തത്തില്‍ 52 പേര്‍ മരിക്കുകയും167പേരെ കാണാതാവുകയും ചെയ്തിരുന്നു.ഏറ്റവും ചുരുങ്ങിയത് 1,843 കോടിരൂപയുടെ നഷ്ടമാണ് ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിന് ഉണ്ടായി എന്നാണ് കേന്ദ്രം കണക്കാക്കിയത്. എന്നാല്‍ 7340 കോടി രൂപയുടെ ധനസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര ദുരിതാശ്വസ ഫണ്ടില്‍ നിന്ന് 741.6 ലക്ഷം രൂപ ദുരിതാശ്വാസത്തിനായി കേന്ദ്രം അനുവദിച്ചു. അതില്‍ 143.54 കോടി രൂപയാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ചിലവഴിക്കാത്തതിനാല്‍ സംസ്ഥാനത്തിനു തിരിച്ചക്കേണ്ടിവന്നത്.
കഴിഞ്ഞ മഹാ പ്രളയത്തില്‍ വന്ന നാശ നഷ്ടങ്ങളെ പറ്റി ലോകബാങ്കും യു.എന്നും നടത്തിയ പഠനത്തില്‍ 31,000 കോടിയുടെ നഷ്ടം കേരളത്തിനു ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.ദുരന്ത നിവാരണത്തിനായി 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും അഭ്യർഥിച്ചു. ഈ തുക മുഴുവൻ അനുവദിച്ചാലും കേരള പുനര്‍ നിര്‍മ്മാണത്തിന് ഈ തുക തികയില്ലന്നിരിക്കെയാണ് കരള ഗവര്‍മ്മെന്‍റിന്‍റെ പിടിപ്പുകേടുമൂലം അനുവദിച്ച തുകപോലും ഇപ്പോള് നഷ്ടപ്പെട്ടിരിക്കുന്നത് കേരള ഗവര്‍മ്മെന്‍റിന്‍റെ കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പോലും സംശയത്തിന്‍റെ നിഴലില്‍ ആക്കിയിരിക്കുകയാണ്.