ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കടുത്ത അസംതൃപ്തി – പ്രണബ് മുഖര്‍ജി

Print Friendly, PDF & Email

ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളര്‍ച്ചയില്‍ കടുത്ത അസംതൃപ്തിയെന്ന്‌ മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി. നിലവില്‍ ഇന്ത്യന്‍ സമ്പദ് രംഗം 2.26 ലക്ഷം കോടി യുഎസ് ഡോളറിന്റേതാണ്‌. യഥാര്‍ഥത്തില്‍ സംമ്പദ് വ്യവസ്ഥ അഞ്ച്-ആറ് ലക്ഷം കോടി ഡോളറിന്റേതെങ്കിലും ആകേണ്ടതായിരുന്നു. അതേസമയം, ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രണബ് മുഖര്‍ജി അഭിനന്ദിച്ചു. ബെംഗളൂരുവില്‍ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുന്‍ ധനമന്ത്രി കൂടിയായ പ്രണബ്‌.

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares