ശബരിമലയിലെ വരുമാനത്തില്‍ 25 കോടിയുടെ കുറവ്‌

Print Friendly, PDF & Email

ശബരിമലയിലെ ഈ സീസണിലെ ഇതുവരെയുള്ള വരുമാനത്തില്‍ 25 കോടിയുടെ കുറവുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 11 ദിവസം 41 കോടിയായിരുന്നു വരുമാനം.  ഇത്തവണ അതേ സ്ഥാനത്ത് 16 കോടി രൂപ മാത്രമാണ്. കാണിക്ക വരുമാനത്തില്‍ ആറ് കോടി 85 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും അരവണ നിര്‍മാണത്തില്‍ 11 കോടി 99 ലക്ഷം രൂപയുടെ കുറവുണ്ട്‌, അപ്പം വില്‍പ്പന കഴിഞ്ഞകൊല്ലം മൂന്ന് കോടി രൂപയായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് അറുപത് ലക്ഷമായി കുറഞ്ഞു. മുറിവാടക ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു കോടി രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം അത് 56  ലക്ഷം മാത്രമാണ് നാളിതുവരെ ലഭിച്ചത്. ആദ്യ പതിനൊന്ന് ദിനവസത്തെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വരും നാളുകളില്‍ തീര്‍ത്ഥാടകരുടെ എണ്ണവും അതനുസരിച്ച് വരുമാനവും വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്.

 

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares