രൂപയുടെ മൂല്യം സര്‍വ്വകാല തകര്‍ച്ചയില്‍.
രൂപയുടെ മൂല്യം ഡോളറിനെതിരെ സര്‍വ്വകാല റിക്കാര്‍ഡും ഭേദിച്ച് 70 ലേയ്ക്ക് താഴ്ന്നു. രാവിലെ 69.84ല്‍ തുടങ്ങിയ വ്യാപാരം 69.75ലേയ്ക്ക് ഉയര്‍ന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോകുകയായിരുന്നു. 10.34ന് 70.08 രൂപയായി ഡോളറിനെതിരെ രൂപയുടെ മൂല്യം തിങ്കളാഴ്ച റെക്കോര്‍ഡ് താഴ്ചയിലാണു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. 69.91 ആയിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. തുര്‍ക്കി കറന്‍സിയായ ലിറയുടെ ഇടിവാണ് വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം താഴുന്നതിന് കാരണമായത്. തുടര്‍ച്ചയായ ഇടിവുകളോടെ രൂപ ഏഷ്യയിലും ഏറ്റവും ദുര്‍ബലമായ കറന്‍സികളുടെ പട്ടികയിലാണ്. ഏഴു ശതമാനത്തിനും മുകളിലാണ് ഈ വര്‍ഷത്തെ ഇടിവ്.

