BUSSINESS

സലിൽ പരേഖ് ഇൻഫോസിസ് ന്റെ പുതിയ സാരഥി

ഇൻഫോസിസ് കാപ്ജെമിനിയിലെ മുൻ എക്സിക്യുട്ടീവ് സലിൽ പരേഖ് നെ സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു. നിയമനം 2018 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് മുതൽ ഇടക്കാല സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായിരുന്ന യുബി പ്രവീൺ റാവുവിനു പകരമായി ആണ് പരേഖ് ന്റെ നിയമനം.

ഫ്രഞ്ച് ഐടി കമ്പനിയായ കാപ്ജെമിനിയിലെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡിലായിരുന്നു പരെഖ് ഇതിനു മുൻപ്. കോർണെൽ കമ്പ്യൂട്ടർ സയൻസ് ആന്റ് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് പരേഖ്.ഐടി സേവന മേഖലയില്‍ ആഗോളതലത്തില്‍ 30 വര്‍ഷത്തോളം പരിചയമുള്ളയാളാണ് പരേഖ്.

Leave a Reply