യുപിയില്‍ 185 വർഷം പഴക്കമുള്ള നൂരി മസ്ജിദിൻ്റെ ഒരു ഭാഗം പൊളിച്ചു നീക്കി.
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ലാലൗലി നഗരത്തിലെ 185 വർഷം പഴക്കമുള്ള നൂരി മസ്ജിദിൻ്റെ ഒരു ഭാഗം കനത്ത സുരക്ഷയ്ക്കിടയിൽ പ്രാദേശിക ഭരണാധികാരികള്‍ പൊളിച്ചു നീക്കി. , ഇത് നിയമവിരുദ്ധമാണെന്നും ബന്ദ-ബഹ്‌റൈച്ചി – ഹൈവേ നമ്പർ 13വീതി കൂട്ടുന്നതിന് തടസ്സമാണെന്നും ആരോപിച്ചാണ് ഏതാണ്ട് 20 മീറ്ററോളം വീതിയില്‍ ചൊവ്വാഴ്ച പ്രാദേശിക ഭരണകൂടം പൊളിച്ചു നീക്കിയത്.
ലാലൗലി നഗരത്തിലെ നൂറി മസ്ജിദ് 1839-ൽ നിർമ്മിച്ചതാണെന്നും അതിനു ചുറ്റുമുള്ള റോഡ് 1956-ൽ മാത്രമാണെന്നും മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റി ചീഫ് അവകാശപ്പെട്ടു, തങ്ങൾ ഇതിനകം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഈ ഹർജി ഡിസംബർ 12-ന് പരിഗണിക്കാനിരിക്കയാണ് അ്ധികാരികള്‍ മസ്ജിദ് പൊളിച്ചുനീക്കിയതെന്നാണ് മസ്ജിദ് മാനേജ്‌മെൻ്റ്ന്‍റെ ആരോപണം. “ലാലൗലിയിലെ നൂറി മസ്ജിദ് 1839-ൽ നിർമ്മിച്ചതാണ്, ഇവിടെ റോഡ് 1956-ൽ നിർമ്മിച്ചതാണ്, എന്നിട്ടും പൊതുമരാമത്ത് വകുപ്പ് പള്ളിയുടെ ചില ഭാഗങ്ങൾ നിയമ വിരുദ്ധമാണെന്ന് വിളിക്കുന്നു,” മസ്ജിദിൻ്റെ ഏതെങ്കിലും ഭാഗം പൊളിക്കുന്നതിനെതിരെ തൻ്റെ അഭിഭാഷകൻ സയ്യിദ് അസിമുദ്ദീൻ അലഹബാദ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ടെന്നും ഹർജി ഡിസംബർ 12 ന് പരിഗണിക്കുമെന്നും നൂറി മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റി മുതവല്ലി (ചീഫ്) മുഹമ്മദ് മൊയിൻ ഖാൻ എന്ന ബബ്‌ലു ഖാൻ പറഞ്ഞു.
ബന്ദ-ബഹ്‌റൈച്ച് ഹൈവേ നമ്പർ 13 വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) പള്ളിയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും മസ്ജിദ് മാനേജ്‌മെൻ്റ് അത് നടപ്പിലാക്കിയില്ല എന്ന് അധികൃതര്‍ പറയുന്നു. 2024 ഓഗസ്റ്റ് 17ന് മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റിക്ക് മസ്ജിദിൻ്റെ ഒരു ഭാഗം നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയെങ്കിലും അത് നടപ്പാക്കിയില്ല.
ഇതിനോടനുബന്ധിച്ച് സംസ്ഥാനത്ത് വർഗീയ സംഘർഷവും എതിർപ്പും നിലനിൽക്കുന്ന പശ്ചാത്തലല്‍ കനത്ത സുരക്ഷാ മുൻകരുതൽ ആണ് അധികൃതര്‍ എടുത്തിരിക്കുന്നത്. ക്രമസമാധാനപാലനത്തിനായി ലാലൗലി പട്ടണത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും പോലീസിനെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ലാലൗലി ടൗൺ ഫലത്തിൽ ഒരു പോലീസ് കൻ്റോൺമെൻ്റായി മാറിയിരിക്കുകയാണ്.