NEWS MAINWORLD

റഷ്യക്ക് ആശ്വാസം. വാഗ്നര്‍ സേന പിന്‍വാങ്ങി.

അട്ടിമറി നീക്കവുമായി മോസ്കോയിലേക്ക് അതിവേഗം നീങ്ങുകയാണ് കൂലിപ്പട്ടാളമായ വാഗ്നർ സേന പിന്മറി. ബലറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് വിമത നീക്കം അവസാനിക്കുന്നത്. റഷ്യന്‍ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമായാണ് വാഗ്നർ സംഘം ക്രംലിനിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘത്തിന് സുരക്ഷ ഉറപ്പാക്കാമെന്ന് ബെലറൂസ് പ്രസിഡന്‍റ് ഉറപ്പ് നൽകിയതിനെ തുടര്‍ന്നാമ് പിന്മാറ്റം. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ തങ്ങൾ പിന്മാറുകയാണെന്ന് വ്യക്തമാക്കി വാഗ്നർ സംഘത്തലവൻ പ്രഗോഷിൻ ശബ്ദ സന്ദേശം പുറത്ത് വിട്ടു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ വാഗ്‌നര്‍ സേനയുടെ മേധാവി യെവ്ജെനി പ്രിഗോസിൻ ചര്‍ച്ച നടത്തിയിരുന്നു. റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ബെലാറൂസ് പ്രസിഡന്റ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്. ചർച്ചക്ക് പിന്നാലെയാണ് മോസ്‌കോ ലക്ഷ്യമാക്കിയുള്ള വാഗ്‌നര്‍ സേനയുടെ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ പ്രിഗോസിൻ സമ്മതിച്ചതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.നേരത്തേ മോസ്കോ ലക്ഷ്യമാക്കി നീങ്ങിയ വാഗ്നർ പട്ടാളം രണ്ട് റഷ്യൻ സൈനിക കേന്ദ്രങ്ങളും റഷ്യൻ ഗ്രാമങ്ങളും പിടിച്ചെടുത്തിരുന്നു.