ഇന്ദ്രപ്രസ്ഥം സന്പൂര്‍ണ്ണ ക്വാറന്‍റയിനിലേക്ക്…

Print Friendly, PDF & Email

ഡല്‍ഹിയില്‍ 27 കൊറോണ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിന്‍റെ അടി്ഥാനത്തില്‍ ഇന്ന്(മാര്‍ച്ച് 23) രാവിലെ ആറുമുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ ഡല്‍ഹി ലോക്ക്ഡൗണ്‍ ചെയ്യുന്നു. പലചരക്കുകട, ബേക്കറി, മെഡിക്കല്‍ സ്‌റ്റോര്‍, പെട്രോള്‍ പമ്പ് തുടങ്ങി അവശ്യസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെ ബാക്കി എല്ലാ സ്ഥാപനങ്ങളും അടച്ചിടുവാനാണ് തീരുമാനം. പൊതുഗതാഗത സംവിധാനങ്ങളൊന്നും ഈ കാലയളവില്‍ അനുവദിക്കില്ല. എന്നാല്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍നിലെ 25 ശതമാനം ബസുകള്‍ സര്‍വ്വീസ് നടത്തും. അവശ്യ സേവനങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ഈ സര്‍വീസെന്നും ഡല്‍ഹി മുഖ്യമന്ത്രി കേജ്റിവാള്‍ പറഞ്ഞു. സ്വകാര്യ ഓഫീസുകള്‍ അടച്ചിടും. സ്ഥിര-താല്‍ക്കാലിക ജീവനക്കാരെ ഓണ്‍ ഡ്യൂട്ടിയിലുള്ളതായി കണക്കാക്കും. അതിനാല്‍ തന്നെ ഈ സമയത്തെ ശമ്പളം അവര്‍ക്കു നല്‍കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •