Print Friendly, PDF & Email

ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തിൽ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ ബൈക്കുകളിൽ പൊലീസ് രക്തക്കറ കണ്ടെത്തി.

കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആക്രമണത്തിൽ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകർന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. രൺജീത്തിന്റെ കൊലപാതകത്തിന് താലേന്ന് രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടി കൊലപ്പെടുത്തയത്.സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.