കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്.

Print Friendly, PDF & Email

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്. രാഹുല്‍ ഗാന്ധിയാണ് കേരളത്തിലെ കോണ്ഗ്രസ്സിന്‍റെ പുതിയ സാരഥിയെ എഐസിസി നിയമിച്ച വാര്‍ത്ത സുധാരനെ വിളിച്ചറിയിച്ചത്. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി.സിദ്ധിക്‍ എന്നിവരെ പുതിയ വർക്കിം​ഗ് പ്രസിഡന്റുമാരായും നിയമിച്ചു. അതേസമയം കെ.വി തോമസിനെ ആ സ്ഥാനത്തു നിന്നും ഒഴിവാക്കി. പാർട്ടിക്കുളളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാ​ഗമായാണ് കെവി തോമസിനെ നേരത്തെ വര്‍ക്കിങ് പ്രസിഡന്‍റായി നിയമിച്ചത്. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിര്‍ന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എംഎല്‍എമാരുടെയും എംപി മാരുടെയും അഭിപ്രായം തേടിയ ശേഷമായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധാരന്‍റെ പേര് എഐസിസി നേതൃത്വത്തെ അറിയിച്ചത്. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ആരുടേയും പേര് നിര്‍ദ്ദേശിച്ചില്ല. ഹൈക്കമാന്‍ഡിന് താല്‍പര്യമുള്ള ആളെ നിയമിക്കട്ടെ എന്ന നിലപാടിലായിരുന്നു അവര്‍.