കര്‍ണ്ണാടകത്തില് ക്ഷേത്രങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും
കര്‍ണ്ണാടകത്തില്‍ ക്ഷേത്രങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കുമെന്ന് കര്‍ണ്ണാടക മുസ്റായ് വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു. മുഖ്യമന്ത്രി യദ്യൂരപ്പയുമായി കൂടികാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്ഷേത്രങ്ങളിലേക്കുള്ള വഴിപാടുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇന്ന് ആരംഭിക്കുമെന്ന് പൂജാരി പറഞ്ഞു. ക്ഷേത്രങ്ങളിലെ ദൈനദിന പൂജകളും മറ്റും ആരംഭിക്കുമെങ്കിലും മറ്റ് ചടങ്ങുകളോ ആഘോഷങ്ങളോ അനുവദിക്കില്ല. ഇതോടെ ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണ്ണടകം മാറുകയാണ്. എന്നാല്‍ ആരാധനാലയങ്ങളില്‍ ക്ഷേത്രങ്ങള്‍ മാത്രം തുറക്കുവാനുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. രോഗത്തിന്‍റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പള്ളികളും മോസ്കുകളും അടക്കം എല്ലാ ആരാധനാലയങ്ങളും ഒരുമിച്ചാണ് അടച്ചത്. അതിനാല്‍ തുറക്കുകയാണെങ്കില്‍ എല്ലാ ആരാധനാലയങ്ങളും ഒരുമിച്ച് തുറക്കണമെന്നും. ക്ഷേത്രങ്ങള്‍ മാത്രം തുറക്കുവാന്‍ എടുത്ത തീരുമാനം മതനിരപേക്ഷതക്കെതിരാണെന്നും അതിനാല്‍ കൃസ്ത്യന്‍ പള്ളികളും മോസ്കുകളും മറ്റ് ആരാധനാലയങ്ങളും കൂടി തുറക്കുവാന്‍ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.എ ഹാരീസ് ആവശ്യപ്പെട്ടു.
.

