നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാകുമ്പോഴാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത്- ഡോ. മന്‍മോഹന്‍സിങ്.

Print Friendly, PDF & Email

പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഡോ. മന്‍മോഹന്‍സിങ് രംഗത്ത്. ‘നിയമത്തിന് മുമ്പില്‍ എല്ലാവരും സമമായി നില്‍ക്കുമ്പോഴാണ് സ്വാതന്ത്ര്യം എന്ന ആശയത്തിനു തന്നെ രൂപം കൈവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഭരണഘടന സംരക്ഷിക്കാന്‍ അവയെ ആണയിട്ടുനിര്‍ത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും വേണ്ടി സംരക്ഷിക്കുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം സുരക്ഷിതമായിരിക്കുന്നത്.’ ന്യൂഡല്‍ഹിയില്‍ മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാറിന്റെ ഹ്യൂമന്‍ ഡിഗ്നിറ്റി-എ പര്‍പസ് ഒഇന്‍ പെര്‍പീച്വിറ്റി എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുന്പോളായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ മന്‍മോഹന്‍സിങ് ആദ്യമായിശക്തമായി രംഗത്തു വരുന്നത്. നിയമം സുപ്രിംകോടതി പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു മന്മോഹന്‍ സിങിന്‍റെ രൂക്ഷ പ്രതികരണം.