മൂത്ര ബാങ്കുമായി ഖഡ്ഗരി.

Print Friendly, PDF & Email

നാഗ്പൂര്‍: യൂറിയ ക്ഷാമം പരിഹരിക്കുവാന്‍ മൂത്ര ബാങ്കുമായി ഖഡ്ഗരി. യൂറിയ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും യൂറിന്‍ ബാങ്കുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്കാവശ്യമായ യൂറിയ ഉല്‍പാദിപ്പിക്കാനാണ് കേന്ദ്ര മന്ത്രി നിര്‍ദ്ദേശിക്കുന്നത്. മൂത്രത്തില്‍ ധാരാളം നൈട്രജന്‍, പൊട്ടാസ്യം, ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് പാഴായിപ്പോവുകയാണ്. പാഴായിപ്പോവുന്നവ ഉപയോഗയോഗ്യമാക്കുകയാണ് എന്റെ ലക്ഷ്യം. അതിനാല്‍ ഇത് നടപ്പാക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് കരുതുന്നത് ഗഡ്കരി പറഞ്ഞു. മൂത്രം സംസ്‌കരിച്ചെടുക്കുവാന്‍ കഴിഞ്ഞാല്‍ യൂറിയ ഇറക്കുമതി കുറക്കാന്‍ ഇത് സഹായകമാകും. ഇക്കാര്യം ചില സ്വീഡിഷ് ശാസ്ത്രജ്ഞന്‍മാരുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.നിലവില്‍ നമുക്കാവശ്യമായ ഫോസ്ഫറസും പൊട്ടാസ്യവും നിര്‍മിക്കാനുള്ള ജൈവവസ്തുക്കള്‍ നമ്മുടെ പക്കലുണ്ട്. നൈട്രജനും കൂടി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷിക രംഗത്തെ മികച്ച നേട്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പദ്ധതിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Leave a Reply