ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ലേലം ചെയ്തു

Print Friendly, PDF & Email

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സൗത്ത് മുംബൈയിലെ മൂന്ന് ആസ്തികള്‍ ലേലത്തില്‍ വിറ്റു. 11.5 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഡല്‍ഹി സൈക്ക ഹോട്ടല്‍ 4.53 കോടി രൂപയ്ക്കും ദാമര്‍വാല 3.53 കോടി രൂപയ്ക്കും ശബ്‌നം ഗസ്റ്റ് ഹൗസ് 3.52 കോടി രൂപയ്ക്കുമാണ് വിറ്റുപോയത്. നവംബര്‍ 14ന് ധനമന്ത്രാലയം ലേലത്തിനു വച്ചത്. ബോഹ്‌റ വിഭാഗത്തിന്റെ ദ സൈഫീ ബുര്‍ഹാനി അപ്ഫല്‍ന്റ് ട്രസ്റ്റ് (എസ്.ബി.യു.ടി) ആണ് മൂന്ന് ആസ്തിയും വിളിച്ചെടുത്തത്.
ഡല്‍ഹി സൈക്ക എന്ന ഹോട്ടലിന്റെ പേര് മാറ്റി റൗനാഖ് അഫ്രോസ് എന്നാക്കിയിട്ടുണ്ട്. ശബ്‌നം ഗസ്റ്റ് ഹൗസ്, ദാമര്‍വാല കെട്ടിടത്തിലെ ആറു മുറികള്‍ എന്നിവയാണ് ലേലത്തിനു വച്ച മറ്റു ആസ്തികള്‍. ലേലത്തിനു നല്ല ഡിമാന്റ് ഉണ്ടായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദു മഹാസഭയായിരുന്നു പ്രധാനമായും പങ്കെടുത്തത്. എന്നാല്‍ അവസാനം പിന്മാറുകയായിരുന്നു. 1993 മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായി രാജ്യത്തിനു പുറത്തുള്ള ദാവൂദ് ഇബ്രാഹിമിന്റെ ആസ്തി വില്‍ക്കാന്‍ ഇതു രണ്ടാമത്തെ പ്രാവശ്യമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Leave a Reply