ജിഎസ് ടി നിരക്കില്‍ വന്‍ അഴിച്ചുപണി

Print Friendly, PDF & Email

രാജ്യത്തെ വ്യവസായ വളര്‍ച്ച 2സതമാനം കുറയുകയും സര്‍ക്കാരിനെതിരെ ജനരോക്ഷം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജിഎസ് ടി നിരക്കില്‍ വന്‍ അഴിച്ചുപണി. 28 ശതമാനം നികുതി ഉണ്ടായിരുന്ന 178 സാധനങ്ങളെ 18 ശതമാനം നികുതിയിലേക്കും 18 ശതമാനം നിരക്കുള്ള13 ഇനങ്ങളെ 12 ശതമാനം സ്ലാബിലേക്കും 18 ശതമാനമുണ്ടായിരുന്ന അഞ്ച് ഇനങ്ങളെ അഞ്ചു ശതമാനം സ്ലാബിലേക്കും, അഞ്ചു ശതമാനം ഉണ്ടായിരുന്ന ആറ് സാധനങ്ങള്‍ക്കു നികുതി ഒഴിവാക്കുകയും ചെയ്തു കൊണ്ടാണ് സമൂല മാറ്റത്തിന് കേന്ദ്രം തയ്യാറായിരിക്കുന്നത്. ഒറ്റയടിക്ക് 202 സാധനങ്ങളില്‍ വരുത്തിയ നികുതിയിളവ് രാജ്യത്തെ വ്യവസായ – സാമ്പത്തിക മേഖലകള്‍ക്ക് ഉണര്‍വ്വുണ്ടാക്കുമെങ്കിലും നികുതി വരുമാനത്തില്‍ രാജ്യത്തിന് 25000 കോടി രൂപയുടെ നഷ്ടം വരുമെന്ന് കണക്കാക്കപ്പെടുന്നു. നവംമ്പര്‍ 15മുതലാണ് പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

28 നിന്നു 18 ശതമാനത്തിലേക്ക് നികുതി കുറയുന്ന വസ്തുക്കള്‍
ഫര്‍ണിച്ചര്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈലുകള്‍, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, മൗത്ത് വാഷ്, ക്രീമുകള്‍, നെയില്‍ പോളിഷ്, സാനിട്ടറി വസ്തുക്കള്‍, കൃത്രിമരോമം, തുകല്‍ വസ്ത്രങ്ങള്‍, വിഗ്, കുക്കര്‍, സ്റ്റൗ, ആഫ്റ്റര്‍ ഷേവ്, ഡീ ഓഡറന്റ്, അലക്കുപൊടി, ഷേവിംഗ് റേസര്‍, ബ്ലെയ്ഡ്, കട്‌ലറി, ച്യൂയിംഗ് ഗം, ചോക്കലേറ്റ്, കാപ്പിപ്പൊടി, കസ്റ്റാര്‍ഡ് പൗഡര്‍, കിടക്ക, വാട്ടര്‍ഹീറ്റര്‍, ബാറ്ററികള്‍, റിസ്റ്റ് വാച്ചുകള്‍, സണ്‍ഗ്ലാസ്, ഇലക്ട്രിക് വയറും കേബിളും, ട്രങ്ക്, സ്യൂട്ട്‌കേസ്, ബാഗ്, ഷാംപൂ, ഹെയര്‍ ക്രീം, ഹെയര്‍ ഡൈ, മേക്കപ് സാധനങ്ങള്‍, ഫാന്‍, ലാമ്പുകള്‍, റബര്‍ ട്യൂബ്, മൈക്രോസ്‌കോപ്പ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ബോര്‍ഡുകള്‍, പാനലുകള്‍, പാര്‍ട്ടിക്കിള്‍/ഫൈബര്‍ ബോര്‍ഡ്, തടിസാധനങ്ങള്‍, പ്ലൈവുഡ്, മോട്ടോര്‍ പമ്പ്, കംപ്രസര്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ക്ലോക്ക്, പ്രിന്റര്‍, കാര്‍ട്രിജ്, മൈക്ക, ഓഫീസ് ഉപകരണങ്ങള്‍, അലൂമിനിയം ഫ്രെയിം/കതക്/ഫര്‍ണിച്ചര്‍, അസ്ഫാര്‍ട്ട്, സിറാമിക് ഫ്‌ളോറിംഗ് ബ്ലോക്ക്, പൈപ്പ്, വോള്‍ പേപ്പര്‍, അളവുതൂക്ക യന്ത്രങ്ങള്‍,
ഫയര്‍ എക്സ്റ്റിംഗ്വിഷര്‍, ഫോര്‍ക് ലിഫ്റ്റ്, മണ്ണുനീക്കല്‍ യന്ത്രങ്ങള്‍, എസ്‌കലേറ്റര്‍, കൂളിംഗ് ടവര്‍, സൗണ്ട് റിക്കാര്‍ഡിംഗ് യന്ത്രങ്ങള്‍, ടെലിസ്‌കോപ്, ബൈനോക്കുലര്‍, തിന്നറുകള്‍. ടാങ്കുകള്‍, മറ്റു യുദ്ധവാഹനങ്ങള്‍.

18ല്‍ നിന്ന് 12 ശതമാനത്തിലേക്ക് നികുതി കുറയുന്ന വസ്തുക്കള്‍
കണ്ടന്‍സ്ഡ് മില്‍ക്ക്, ശുദ്ധീകരിച്ച പഞ്ചസാര, പാസ്ത, കറിപേസ്റ്റ്, പ്രമേഹരോഗികളുടെ
ഭക്ഷണം, ഓക്‌സിജന്‍ (മെഡിക്കല്‍ ഗ്രേഡ്), അച്ചടിമഷി, ഹാന്‍ഡ് ബാഗ്, തൊപ്പി, കണ്ണട ഫ്രെയിം, മുള ചൂരല്‍ ഫര്‍ണിച്ചര്‍. കൊയ്ത്ത്‌മെതിയന്ത്രം.
18ല്‍ നിന്ന് 5 ശതമാനത്തിലേക്ക് നികുതി കുറയുന്ന വസ്തുക്കള്‍
ചട്‌നി പൊടി, ഫ്‌ളൈ ആഷ്, ഉരുളക്കിഴങ്ങുപൊടി, ക്രൂഡ് ഓയിലില്‍ നിന്ന് വേര്‍തിരിക്കുന്ന ഫ്‌ളൈ സള്‍ഫര്‍, പീനട്ട്, റൈസ് ചിക്കി, ചിക്കി, മധുരപലഹാരങ്ങള്‍.

12ല്‍നിന്ന് അഞ്ചിലേക്ക് നികുതി കുറയുന്ന വസ്തുക്കള്‍
ഇഡ്ഡലിദോശമാവ്, സംസ്‌കരിച്ച തുകല്‍, കയര്‍, കയറുല്‍പ്പന്നങ്ങള്‍, മത്സ്യബന്ധന വല,
ഡെസിക്കേറ്റഡ്, കോക്കനട്ട് പൗഡര്‍, ഉപയോഗിച്ച വസ്ത്രങ്ങള്‍.

നികുതി ഒഴിവാക്കിയത്
ഗ്വാര്‍ പിണ്ണാക്ക്, ഉണക്കിയ പച്ചക്കറി, ചിരട്ട, , ഉണക്കമീന്‍, ഫ്രീസറില്‍ വച്ച മീന്‍,
ഹോപ് കോണ്‍ , ഖന്ദ സാരി പഞ്ചസാര, അരക്കു കൊണ്ടുള്ള വള.

28 ശതമാനം സ്‌ലാബില്‍ തുടരുന്നവ
പാന്‍ മസാല, സിഗരറ്റ്, ചുരുട്ട്, പുകയില ഉത്പന്നങ്ങള്‍, സോഡ, ശീതളപാനീയങ്ങള്‍, കോളകള്‍, സിമന്റ്, പെയിന്റ്, പെര്‍ഫ്യൂമുകള്‍, എയര്‍ കണ്ടീഷണന്‍, ഡിഷ് വാഷര്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, വാക്വം ക്ലീനര്‍, കാര്‍, ഇരുചക്രവാഹനങ്ങള്‍, വിമാനം, ഹെലികോപ്റ്റര്‍, ഉല്ലാസ നൗക.

Leave a Reply