ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കേരളത്തിലെ 15 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ബാക്കി ബിജെപി മത്സരിക്കുന്ന 13 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് ഡല്‍ഹിയില്‍ സ്ഥാനാർത്ഥികളെപ്രഖ്യാപിച്ചത്. ദേശീയ തലത്തില്‍ ബിജെപി പുറത്തുവിട്ട ആദ്യ ഘട്ട ലിസ്റ്റിലാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കാസർകോട് – രവീഷ് തന്ത്രി
കണ്ണൂർ – സി കെ പത്മനാഭൻ
വടകര – വി കെ സജീവൻ
കോഴിക്കോട് – കെ പി പ്രകാശ് ബാബു
മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ
പൊന്നാനി – വി ടി രമ
പാലക്കാട് – സി കൃഷ്ണകുമാർ
ചാലക്കുടി – എ എൻ രാധാകൃഷ്ണൻ
എറണാകുളം – അൽഫോൺസ് കണ്ണന്താനം
ആലപ്പുഴ – കെ എസ് രാധാകൃഷ്ണൻ
കൊല്ലം – കെ വി സാബു
ആറ്റിങ്ങൽ – ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം – കുമ്മനം രാജശേഖരൻ