സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 22 ന് ആരംഭിക്കും.
. ഏറെ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്തെ 5മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകൾ മാര്‍ച്ച് 22 മുതല്‍ 30 വരെ നടക്കും. അവരുടെ പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പുറത്തിറക്കും. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് വര്‍ക്ക്ഷീറ്റുകളായിരിക്കും നല്‍കുക. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 30നും ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 31നും ആണ് ആരംഭിക്കുന്നത്.
പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു ഉത്തരവിറങ്ങി. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മാറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ല.

