കെവിന്റെ വധം മുന്‍ പദ്ധതി പ്രകാരം. തെളിവെടുപ്പ് ഇന്ന്
കെവിനെ കൊലപ്പെടുത്താന്‍ ഗുണ്ടാസഘം തീരുമാനിച്ചിരുന്നതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കെവിനെ വാഹനത്തില്‍ നിന്നും മനപൂര്‍വ്വം പുഴയിലേക്ക് ചാടിക്കുകയായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു .
ചാലിയേക്കര റോഡില്‍ വച്ച് ഓടി രക്ഷപ്പെടുകയായിരുന്നു കെവിനെന്ന് പ്രതികളുടെ മൊഴി. കെവിനെ റോഡിലിറക്കി കിടത്തുന്നതായി കണ്ടെന്ന് സുഹൃത്ത് അനീഷിന്റെ മൊഴി. ചാലിയേക്കര റോഡില്‍ നിന്നും കെവിന്റെ മൃതദേഹം കിടന്നിരുന്ന തോട്ടിലേക്ക് അറുപതടി താഴ്ചയുണ്ട്. കീഴ്ക്കാംതൂക്കായ ഈ സ്ഥലത്ത് കൂടി കെവിന്‍ ഓടി രക്ഷപ്പെട്ടു എന്ന മൊഴിയാണ് പൊലിസിനെ കുഴയ്ക്കുന്നത്. പൊരുത്തക്കേടുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിന് സമീപമാവും പ്രതികളെ ആദ്യം എത്തിക്കുക. കെവിന്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ഇപ്പോഴും പൊലിസ് വ്യക്തമായ വിവരമില്ല.
അതിന് ശേഷം ഗൂഡാലോചന നടന്ന ചാക്കോയുടെ വീട്, കെവിനെയും കൊണ്ട് സംഘം വാഹനത്തില്‍ സഞ്ചരിച്ച വഴികള്‍. ഷാനു ചാക്കോ കൃത്യത്തിന് ശേഷം കടന്ന പത്തനാപുരം എന്നിവിടങ്ങളിലൊക്കെ എത്തിച്ച് തെളിവെടുപ്പ് നടത്തും. വാഹനം ഓടിച്ചിരുന്ന നിയാസിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും. പ്രതികളെ എത്തിക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തെന്‍മലയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഒരുക്കും. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.