അദ്വാനിയുടെ ഗാന്ധിനഗര്‍ അമിത്ഷാക്ക്, അദ്വാനിക്ക് സീറ്റില്ല.

Print Friendly, PDF & Email

ബി.ജെ.പിയുടെ ഉരുക്കുമനുഷ്യയനായ എല്‍.കെ അദ്വാനിയുടെ സ്വന്തം സീറ്റായ ഗാന്ധിനഗര്‍ ബിജെപി പ്രസിഡന്‍റ് അമിത്ഷാ ഏറ്റെടുത്തു കൊണ്ട് ബിജെപിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥിലിസ്റ്റ് പ്രഖ്യാപിച്ചു. 1998 മുതല്‍ തുടര്‍ച്ചയായ 21 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്വാനി 2014ലെ തിര‍്ഞെടുപ്പില്‍ 4ലക്ഷം വോട്ടുകള്‍ക്കാണ് ഇവിടെ നിന്ന് വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭയില്‍ 92ശതമാനം ഹാജറുള്ള ബി.ജെ.പിയുടെ ഈ ഉരുക്കുമനുഷ്യന്‍ മിക്ക സമയങ്ങളിലും നിശബ്ദനായിരുന്നത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒന്നുമല്ലാതിരുന്ന ബിജെപിയെ രഥത്തിലേറ്റി ഇന്ദ്രപ്രസ്ഥത്തിലേക്ക് നയിച്ച അദ്വാനിയുടെ രാഷ്ട്രീയമായി ഒതുക്കല്‍ നടപടി ഇക്കുറിയോടെ പൂര്‍ത്തിയാവുകയാണ്. അതോടെ ബിജെപില്‍ ബിജെപിയിലെ വാജ്പേയ് -അദ്വാനി കാലഘട്ടത്തിന് പൂര്‍ണ്ണമായും തിരശ്ശീലവീഴുകയും മോദി അമിത്ഷാ കൂട്ടുകെട്ടിന്‍റെ അപ്രമാദിത്വത്തിന്‍ കീഴില്‍ ബിജെപി പൂര്‍ണ്ണമായും കീഴടങ്ങികഴിഞ്ഞു.

നരേന്ദ്രമോദി നേതൃത്വത്തിലെത്തിയതു മുതല്‍ ബി.ജെ.പി നേതൃത്വവുമായി അകല്‍ച്ചയിലുള്ള അദ്വാനി ചില സമയങ്ങളില്‍ പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. അദ്വാനി പക്ഷക്കാരായ യശ്വന്ത്സിംഗ് നെപോലയുള്ള നേതാക്കള്‍ ഒന്നെങ്കില്‍ ബിജെപിയില്‍ നിന്ന് പുറത്തുപോവുകയോ അല്ലെങ്കില്‍ ഒതുക്കപ്പെടുകയോ ചെയ്തു. ഇനി വിദേശകാര്യ മന്ത്രി സുഷമസ്വരാജ് മാത്രമാണ് അദ്വാനിപക്ഷത്തില്‍പ്പെട്ട ബിജെപിയില്‍ അവശേഷിക്കുന്ന ഏക നേതാവ്. ഒരു കാലത്ത് ബിജെപിയുടെ ഗര്‍ജ്ജിക്കുന്ന മുഖമായിരുന്ന 90 കാരനായ അദ്വാനിയുടെ രാഷ്ട്രീയ വിടവാങ്ങലായി വേണം ഇതിനെ കാണുവാന്‍. അതോടൊപ്പം ബിജെപിയുടെ ഒരു കാലഘട്ടത്തിന്‍റെ അന്ത്യവും.