യുഡിഎഫ് പ്രവേശന നീക്കം അവസാനിപ്പിച്ച് പിസി ജോര്‍ജ്.

Print Friendly, PDF & Email

അവസാനം പിസി ജോര്‍ജും അദ്ദേഹത്തിന്‍റെ ജനപക്ഷവും യുഡിഎഫില്‍ ചേരവാനുള്ള ശ്രമം ഉപേക്ഷിച്ചു. അതിനായി പരമാവധി ശ്രമിച്ചിരുന്നെങ്കിലും യുഡിഎഫിലെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം ജോര്‍ജുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതില്‍ യോജിക്കാതിരുന്ന സാഹചര്യത്തിലാണ് പിസിജോര്‍ജ് ശ്രമം ഉപേക്ഷിച്ചത്. തന്നെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന യുഡിഎഫിനെ ഒരു പാഠം പഠിപ്പിക്കുവാനുള്ള കരുനീക്കത്തിലാണ് പിസി ജോര്‍ജ്.

അതിനുള്ള ആദ്യത്തെ വെടി പിസിജോര്‍ജ് പൊട്ടിച്ചു കഴിഞ്ഞു. ‘മുല്ലമാർക്ക് നൽകുന്ന ആനുകൂല്യം ക്രിസ്ത്യാനികൾക്കും നൽകണം’ എന്നും ‘സംസ്ഥാനത്ത് മുസ്ലിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ടെന്നും’ ഉള്ള പിസി ജോര്‍ജിന്‍റെ പ്രസ്ഥാവന യുഡിഎഫിനോട് മുഖംതിരിച്ചു നില്‍ക്കുന്ന ക്രൈസ്തവ വിഭാഗത്തെ കൂടുതല്‍ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നതില്‍ ആര്‍ക്കും സംശയം ഇല്ല. പാലം കടന്നാൽ കൂരായണ എന്ന സമീപനമാണ് ഉമ്മൻ ചാണ്ടിയുടേത് എന്നും എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച കിട്ടുമെന്നും പി സി ജോർജ് പറയുന്പോള്‍ പിസി ജോര്‍ജ് ലക്ഷ്യം വക്കുന്നതും തന്നെ കൂട്ടത്തില്‍ കൂട്ടാത്ത യുഡിഎഫ്ന്‍റെ പരാജയം തന്നെ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ താന്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോർജ് പ്രഖ്യാപിച്ചു കഴിഞ്ഞു.