വ്യാജ വാർത്തക്കെതിരെ ബി.ജെ.പി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി

Print Friendly, PDF & Email

കഴിഞ്ഞ ദിവസം 30 ളം പേർ ബി.ജെ.പി യിൽ നിന്നും രാജിവച്ച് സി.പി എം ൽ ചേർന്നുവെന്നുള്ള വ്യാജവാർത്തക്കെതിരെ ബി.ജെ.പി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മെഴുവേലിയിലെ ബി.ജെ.പി യുടെ വളർച്ചയിൽ അസഹിഷ്ണുത പൂണ്ട സി.പി.എം ലെ ഒരു വിഭാഗം നേതാക്കൾ ആണ് ഈ കള്ള പ്രചരണത്തിന്റെ പിന്നിലെന്ന് ബി.ജെ.പി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിവജി മംഗലശ്ശേരിൽ ,ജനറൽ സെക്രട്ടറി രാജു ആറനോട് എന്നിവർ സംയുക്ത പ്രതാവനയിൽ ആരോപിച്ചു.

സി.പി എം ൽ ചേർന്ന ദിലീപ് കുമാറിനെ അസ്സാൻമാർഗ്ഗിക ജീവിതത്തിനും പാർട്ടി വിരുദ്ധ പ്രവർത്തനത്തിനും ബി.ജെ.പി.യിൽ നിന്ന് മാസങ്ങൾക്കു മുൻപേ പുറത്താക്കിയിരുന്നു.
ശബരിമല വിശ്വാസ ത്തിനും അയ്യപ്പ ഭക്തർക്കും എതിരെ നിലപാടെടുത്ത സി.പി എം ൽ നിന്ന് ഒട്ടനവധി കുടുംബങ്ങൾ ബി.ജെ.പി ക്ക് പിന്തുണ പ്രഖ്യാപിച്ച് പാർട്ടിയിലേക്ക് ചേരാനിരിക്കെ സി.പി.എം നടത്തുന്ന കുപ്രചരണം ജനങ്ങൾ തിരിച്ചറിയുമെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു.

Pravasabhumi Facebook

SuperWebTricks Loading...