കേരളാ രാഷ്ട്രീയത്തിലെ അതികായന്‍ കെഎം മാണി അന്തരിച്ചു

Print Friendly, PDF & Email

കേരളാ രാഷ്ട്രീയത്തിലെ അതികായന്‍ കെഎം മാണി അന്തരിച്ചു. കോൺഗ്രസ് എം ചെയർമാനും പാല മണ്ഡലത്തെ കഴിഞ്ഞ 50 വര്‍ഷം തുടര്‍ച്ചയായി പതിനിധീകരിച്ചു വന്ന കെഎംമാണി ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴി യുകയായിരുന്നു വൃക്കകളും തകരാറിലായ കെഎം മാണിക്ക് തുടര്‍ന്ന് ഡയാലൈസിസ് ചെയ്തുവരുകയായിരുന്നു. വൈകീട്ട് 4.57നായിരുന്നു അന്ത്യം.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു.

യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ(13 തവണ) ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ്. കേരള രാഷ്ട്രീയത്തിലെ പകരം വക്കാനാവാത്ത നേതാവായിരുന്നു കെഎംമാണി. 1965ല്‍ പാലായില്‍ നിന്ന് ആദ്യമായി നിയമസഭാഗമായ കെഎംമാണിയെ പിന്നീട് ഒരിക്കലും പാലാ കൈവിട്ടില്ല. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ശില്‍പ്പികളില്‍ ഒരാളായിരുന്നു കെഎംമാണി.