ആറന്മുള ഹെറിറ്റേജ് ഹാന്‍ഡിക്രാഫ്റ്റ് കമ്പനി ഓഫീസ് ഉദ്ഘാടനം ചെയ്തു.
പി.ബി ന്യൂസ് പത്തനംതിട്ട
പത്തനംതിട്ട:ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആറന്മുള ഹെറിറ്റേജ് ഹാന്‍ഡിക്രാഫ്റ്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഫീസ് ആറന്മുള തെക്കേ നടയിൽ
പ്രവര്‍ത്തനം ആരംഭിച്ചു. പരമ്പരാഗത കരകൗശലമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും സഹായങ്ങളും എത്തിക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേതൃത്വം നല്‍കും. ആറന്മുള കണ്ണാടി, തടി, കല്ല് , ലോഹം, മുള, നെറ്റിപ്പട്ടം, എന്നീ മേഖലകളിൽ ശില്പവേല ചെയ്യുന്നവരെ ഉൾപ്പെടുത്തിയാണ് കമ്പനി രൂപീകരിച്ചിട്ടുള്ളത് . പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള തൊഴില്‍ കാര്‍ഡും യോഗത്തില്‍ വിതരണം ചെയ്തു.
ഇതോടൊപ്പം കരകൗശല വസ്തുക്കളുടെ പ്രദര്‍ശന ശാലയും ഒരുക്കുന്നതാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കിടങ്ങന്നൂര്‍ പള്ളിമുക്കത്ത് എ.എസ്. ശ്രീനിവാസന്‍ നിര്‍മ്മിച്ച ചരിത്ര പ്രസിദ്ധമായ പള്ളിവിളക്കിന്റെ മാതൃക ആറന്മുള ഹെറിറ്റേജിന് സമര്‍പ്പിച്ചു.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കമ്പനി സി.ഒ. ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി. എസ്. നായര്‍, സെക്രട്ടറി എ. ആര്‍. വിക്രമന്‍ പിള്ള, എം അയ്യപ്പൻകുട്ടി, ഖണ്ഡ് സംഘചാലക് സുരേഷ് കുമാര്‍, എം. എ. കബീര്‍, എന്‍. കെ. നന്ദകുമാര്‍, ബാലകൃഷ്ണന്‍ ആചാരി, സെന്തില്‍ നാഥന്‍, വിക്രമന്‍ നായര്‍, സി. ആര്‍.സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ കല്ലിശ്ശേരി, ഗിരീഷ്, പി. ആര്‍. ഷാജി എന്നിവര്‍ സംസാരിച്ചു