യുക്രൈനില്‍ അണക്കെട്ട് തകർന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം അപകട ഭീക്ഷണിയില്‍.
യുക്രൈനില്‍ അണക്കെട്ട് തകർന്നു യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം അപകട ഭീക്ഷണിയില്‍. ഡിനിപ്രോ നദിയിലെ കഖോവ്ക അണക്കെട്ടാണ് തകര്‍ന്നത്. നിരവധി ചെറു നഗരങ്ങള്‍ വെള്ളത്തിനടിയിലായതായാണ് പുറത്തു വരുന്ന വിവരം. അണക്കെട്ട് തകർച്ച കഖോവ്കയുടെ താഴ്‌ഭാഗത്തായി സ്ഥിതി ചെയ്യുന്ന സപ്പോരിജിയ ന്യൂക്ലിയർ പവർ സ്റ്റേഷന്റെ കാർബൺ ദണ്ഡുകൾ തണുപ്പിക്കുന്നതിന് ആവശ്യമായ ജലവിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ അണക്കെട്ടിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുക്കുകയായിരുന്നു.
ആണവനിലയത്തെിന് ആവശ്യത്തിന് ജലമെത്തിക്കുന്ന കഖോവ്ക റിസർവോയറിലെ ജലത്തിന്റെ അളവ് കുറയുന്നത് ഉടനടി ഉണ്ടാകില്ലെന്ന് വിദഗ്ധർ പറയുന്നുണ്ടെങ്കിലും യൂറോപ്പ് അപകട ഭീക്ഷണിയില്‍ ആണ്. യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) തലവൻ റാഫേൽ ഗ്രോസി റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവനിലയം പരിശോധിച്ച് തണുപ്പിക്കൽ ജലവിതരണം കുറയുന്നതിന് ഏതാനും മാസങ്ങൾ എടുക്കുമെന്ന് പ്രസ്താവിച്ചു. ന്യൂക്ലിയർ പവർ പ്ലാന്റ് അതിന്റെ ആറ് റിയാക്ടറുകൾ തണുപ്പിക്കാൻ ബാക്കപ്പ് ജലസ്രോതസ്സുകളും ഉപയോഗിക്കുവാന്‍ സാധിക്കുമെന്ന്, ഗ്രോസി അവകാശപ്പെട്ടു.
സപ്പോരിജിയ പ്രവിശ്യയിലെ എനർഹോദർ പട്ടണത്തിലാണ് സപ്പോരിജിയ ആണവ നിലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇത് യുക്രൈനില്‍ ഡിനിപ്രോ നദിയുടെ കിഴക്ക്, ഡൊനെറ്റ്സ്ക് മേഖലയ്ക്ക് അടുത്താണ് സ്ഥിതിചെയ്യുന്നത്. ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചപ്പോൾ സപ്പോരിജിയ പ്രവിശ്യ ഉടൻ തന്നെ റഷ്യ കൈവശപ്പെടുത്തിയിരുന്നു.
അണക്കെട്ട് തകർത്തതിന് റഷ്യയുടെയും ഉക്രെയ്നിന്റെയും സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുകയാണ്. എന്നാല്‍, ഇരുവശത്തുനിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണവും ഒരു ആണവ ദുരന്തം വരുത്തിയേക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ഭയപ്പെടുന്നു, അത് യൂറോപ്പിനെയാകെ ബാധിക്കും. അതിനാല്‍ ആണവ കേന്ദ്രത്തിന് ചുറ്റും ഒരു സുരക്ഷാ, സംരക്ഷണ മേഖല സൃഷ്ടിക്കാണമെന്ന് യുഎൻ ആവശ്യപ്പെട്ടു, അവിടെ യുദ്ധം അനുവദിക്കില്ല, കാരണം പ്ലാന്റിന് ചുറ്റുമുള്ള നിരന്തരമായ ഷെല്ലാക്രമണം അപകടസാധ്യത സൃഷ്ടിക്കുന്നു എന്ന് യുഎന്‍ ഭയപ്പെടുന്നു. 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തിന്റെ ആവര്‍ത്തനമായിരിക്കും സപ്പോരിജിയ ആണവ നിലയം തകര്‍ന്നാലുണ്ടാവുക എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്