വരണായില്‍ വോട്ടിങ്ങ് മിഷുകള്‍ കടത്തി – അഖിലേഷ് യാദവ്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും മൂന്ന് ട്രക്കുകളിലായി ഇവിഎം കൊണ്ട് പോയെന്നും അതിലൊന്ന് സമാജ്‌വാദി പാർട്ടി പ്രവർത്തകർ തടഞ്ഞുവെച്ചതായും അഖിലേഷ് യാദവ് വെളിപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടിങ്ങ് മിഷനുകള്‍ അടങ്ങിയ ട്രക്ക് തടഞ്ഞു വെക്കുന്ന വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എക്സിറ്റ് പോളുകളില്‍ ബിജെപി വിജയിക്കും എന്ന് പറയുന്നത് വോട്ടിങ് യന്ത്രങ്ങള്‍ മോഷ്ടിക്കുന്നതിനുള്ള മറ മാത്രമാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ആരാണ് എക്സിറ്റ് പോളുകൾക്ക് പണം നൽകുന്നെതന്നും അദ്ദേഹം ചോദിച്ചു. വാരാണസിയൽ ഇവിഎം പിടിച്ചെന്ന വാർത്ത യുപിയിലെ എല്ലാ നിയമസഭകളിലും ജാഗ്രത പാലിക്കണമെന്നുള്ള സന്ദേശമാണ് നൽകുന്നത്. വോട്ടെണ്ണലിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാൻ എസ്പി സഖ്യത്തിന്റെ എല്ലാ സ്ഥാനാർത്ഥികളും ക്യാമറയുമായി സജ്ജരായിരിക്കണമെന്നും അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ചില രാഷ്ട്രീയ പാർട്ടികൾ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രാദേശിക ഭരണസമിതി അറിയിച്ചു. ചിത്രത്തിൽ കാണുന്നത് യഥാർത്ഥമല്ലെന്നും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎമ്മുകള്‍ എല്ലാം സിആര്‍പിഎഫിന്റെ കൈവശമുള്ള സ്‌ട്രോംഗ് റൂമില്‍ അടച്ചിരിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍രാജ് ശര്‍മ്മ അറിയിച്ചു.