മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു
മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു. മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. പാലായിൽ നാളെ കരുത്ത് തെളിയിക്കുമെന്നും മാണി.സി. കാപ്പൻ പറഞ്ഞു.
തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരും. ഒൻപത് സംസ്ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തന്റെ കൂടെ ഉണ്ടാകും. പാലായിലെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണയും തനിക്കാണെന്നും മാണി. സി. കാപ്പൻ പറഞ്ഞു.
എന്നാല്‍, എന്‍സിപി കേന്ദ്ര നേതൃത്വം എല്‍ഡിഎഫില്‍ തുടരുവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു. മാണി സി കാപ്പൻ പാർട്ടി വിട്ട് പോയാൽ നടപടിയുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

