കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിന് നേരെ ആക്രമണം.

Print Friendly, PDF & Email

സ്വർണ്ണക്കള്ളക്കടത്ത്, ഡോളർ കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന സംഘത്തിന്റെ തലവനായ കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിന് നേരെ ആക്രമണം. വയനാട് കൽപ്പറ്റയിൽ നിന്ന് കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ് വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുക്കം മുതല്‍ എടവണ്ണപ്പാറ വരെ നാല് വാഹനങ്ങള്‍ തന്റെ വാഹനത്തെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കൊണ്ടോട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് ബൈക്കുകളാണ് ആദ്യം തന്റെ വാഹനത്തെ പിന്തുടര്‍ന്ന് എത്തിയത്. രണ്ട് കാറുകള്‍കൂടി പിന്നീട് എത്തി. ഒരു ബൈക്കും കാറും തന്റെ വാഹനത്തെ മറികടന്ന് മുന്നില്‍ കയറി. ഇതിനിടയില്‍ നാലു തവണ ആക്രണ ശ്രമമുണ്ടായി. ഒരു സംഘം വാഹനം കൊണ്ട് തന്റെ വാഹനത്തിൽ ഇടിപ്പിച്ചു എന്നും സുമിത്കുമാർ പറയുന്നു. ഇതോടെ സുമിത് കുമാറിന്‍റെ ഡ്രൈവർ വാഹനത്തിന്റെ വേഗത കൂട്ടി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്തു. തന്റെ വാഹനത്തെ മറികടന്ന് മുന്നിലെത്തിയ ഒരു ബൈക്കിന്‍റേയും കാറിന്‍റേയും നമ്പറുകള്‍ അദ്ദേഹം പോലീസിന് കൈമാറിയിട്ടുണ്ട്. എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ്. ഇവ മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുളള വാഹനമാണ് ഇതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസിനു പുറമേ കസ്റ്റംസും പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •