കെ.സുരേന്ദ്രന് ജാമ്യം

Print Friendly, PDF & Email

ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, സമാനമായ കുറ്റകൃത്യത്തില്‍ ഇടപെടരുത് തുടങ്ങിയ കര്‍ശന ഉപാദിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവധിച്ചത്. ചിത്തിര ആട്ടവിശേഷ സമയത്ത് തൃശൂര്‍ സ്വദേശിയായ 52 കാരിയെ തടഞ്ഞതിന്‌ ഗൂഢാലോചന, വധശ്രമം എന്നീ കുറ്റമാണ് സുരേന്ദ്രന് മേല്‍ ചുമത്തിയിരുന്നത്. 21 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. അറസ്റ്റിലായതിനുശേഷം മുന്പുണ്ടായിരുന്ന പല കേസുകളിലും ജാമ്യം എടുക്കുവാന്‍ സുരന്ദ്രന്‍ നിര്‍ബ്ബന്ധിതനായതിനാലാ ണ് പുറത്തിറങ്ങുവാന്‍‍ ഇത്രയും താമസിച്ചത്.